പാപ്പിനിശ്ശേരി വെസ്റ്റ് : ഈ വരുന്ന ഏപ്രില്‍ 28 വ്യഴാഴ്‌ച്ച പാപ്പിനിശ്ശേരി
അസ്‌അദാബദില്‍ നടക്കുന്ന അസ്‌അദിയ്യ: സ്വലാത്ത് വാര്‍ഷികവും, മെയ് 5,6,7,
തീയ്യതികളില്‍ ചെമ്മാട് നടക്കുന്ന ദാറുല്‍ ഹുദാ സില്‍ വര്‍ ജൂബില്‍ സമ്മേളനവും
മെയ് 11 നു കോഴിക്കോട് നടക്കുന്ന സമസ്‌ത മധ്യ മേഖല ഉലമാ കോണ്‍ഫ്രന്‍സിലും
പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് വിജയിപ്പിക്കുവാന്‍ അസ്‌അദിയ്യ: ഫൗണ്ടേഷന്‍ യോഗം
തീരുമാനിച്ചു. അബ്ദുന്നസിര്‍ അസ്‌അദി ഹൈത്തമിയുടെ അദ്യക്ഷതയില്‍ ചേര്‍ന്ന യോഗം
അബ്ദുല്‍ ഖാദര്‍ അസ്‌അദി ഉദ്‌ഘാടനം ചെയ്‌തു. . ബശീര്‍ അസ്‌അദി, അയ്യൂബ് അസ്‌അദി,
മുഹമ്മദലി അസ്‌അദി പ്രസംഗിച്ചു. നിയാസ് അസ്‌അദി സ്വാഗതവും റാശിദ് അസ്‌അദി
നന്ദിയും പറഞ്ഞു.