ആത്‌മീയ ചൂഷണങ്ങള്‍ തിരിച്ചറിയുക - കെ ആലിക്കുട്ടി മുസ്‌ലിയാര്‍

റിയാദ്‌ : അനുകരണീയ മാതൃക കൊണ്ട്‌ ജീവിതം ധന്യമാക്കിയ മുഹമ്മദ്‌ നബി(സ)യെ അനുഗമിക്കല്‍ വിശ്വസിയുടെ ബാധ്യതയാണന്ന്‌ റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ നടത്തുന്ന 'പ്രവാചകനെ അനുഗമിക്കുക അഭിമാനിയവുക' എന്ന ത്രൈമാസ കാമ്പയിന്‍െറ ഭാഗമായ ക്യാമ്പ്‌ ഉദ്‌ഘാടനത്തില്‍ എസ്‌ വൈ എസ്‌ ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. രാഷ്‌ട്രങ്ങള്‍ തമ്മിലും രാഷ്‌ട്രങ്ങള്‍ക്കകത്തും ഛിദ്രത വര്‍ധിക്കുന്ന വര്‍ത്തമാനത്തില്‍ സ്വപൗരന്മാരോടും ഇതര രാഷ്‌ട്രങ്ങളോടുമുളള പ്രവാചക സമീപനം അറിയുക എന്നതിലുപരി അനുഗമിക്കാന്‍ ലോകം തയ്യാറാകണം. രാഷ്‌ട്രങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളില്‍ പോലും ഛിദ്രത വര്‍ധിക്കുകയാണ്‌. അല്ലാഹുവിനാരാധിക്കാനുളള പളളികളുടെയും പ്രവാചകന്‍െറ തിരുശേഷിപ്പുകളുടെയും പേരില്‍ ഉടലെടുക്കുന്ന വിവാദങ്ങള്‍ അഭികാമ്യമല്ല. വിവാദങ്ങളിലേക്ക്‌ സമൂഹത്തെ നയിക്കുന്ന സാഹചര്യങ്ങളില്‍ നിന്ന്‌ മാറി നില്‍ക്കാനുളള വിവേകം ബന്ധപ്പെട്ടവര്‍ പ്രകടിപ്പിക്കണം. എല്ലാം കച്ചവട കണ്ണോടെ നോക്കികാണുന്ന ലോകത്ത്‌ വിശ്വാസി കൂടുതല്‍ ജാഗ്രത പാലിക്കുകയും ആത്‌മീയ ചൂഷണങ്ങെളെ തിരിച്ചറിയാനുളള പക്വത പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു സെഷനായി നടന്ന ക്യാമ്പില്‍ പ്രവാചകന്‍ നാം അറിയേണ്ടത്‌ എന്ന വിഷയം ഹൈദരലി വാഫി ഇരിങ്ങാട്ടിരിയും പ്രവാചകചര്യ നിത്യ ജീവിതത്തില്‍ എന്ന വിഷയം മുസ്‌തഫ ബാഖവി പെരുമുഖവും പൊതുപ്രവര്‍ത്തനം പ്രവാചകചര്യ എന്ന വിഷയം സലീം വാഫി മൂത്തേടവും അവതരിപ്പിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌, ജലാലുദ്ദീന്‍ അന്‍വരി അഞ്ചല്‍, ഹംസ മുസ്‌ലിയാര്‍, എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍, അലവക്കുട്ടി ഒളവട്ടൂര്‍, ഹബീബുളള പട്ടാമ്പി, അബ്‌ദുറഹ്‌മാന്‍ കൊയ്യോട്‌, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, അസീസ്‌ പുളളാവൂര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഹംസ മൂപ്പന്‍ സ്വഗതവും ഉമര്‍ കോയ യൂണിവേഴ്‌സിററി നന്ദിയും പറഞ്ഞു.
- അലവിക്കുട്ടി, ഒളവട്ടൂര്‍ -