ക്വലാലംപൂര്‍ : ദാറുല്‍ ഹുദാ ആദ്യ ബാച്ചിലെ 
പൂര്‍വവിദ്യാര്‍ത്ഥിയും പെരിന്തല്‍മണ്ണ താഴെക്കോട് സ്വദേശിയുമായ ശഫീഖ് ഹുസൈന്‍ 
ഹുദവിക്ക് ഡോക്‌ടറേറ്റ്. മലേഷ്യയിലെ വിശ്വപ്രസിദ്ധ ഇസ്‌ലാമിക സര്‍വകലാശാലയായ 
ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്‌ടറേറ്റ് 
ലഭിച്ചത്. ഏ പ്രപോസ്‌ഡ് ഫ്രേംവര്‍ക്ക് ഫോര്‍ ദ കരിക്കുല ഓഫ് ഇസ്‌ലാമിക് 
എജുക്കേഷന്‍: ഇംപ്ലിക്കേഷന്‍ ഫോര്‍ ദ കരിക്കുല ഓഫ് ഇസ്‌ലാമിക് റിലീജിയസ് ഹയര്‍ 
എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്‍ കേരള, ഇന്ത്യ (A proposed Framework for 
the Curricula of Islamic education: Implication for the Curricula of Islamic 
Religious Higher Education Institutions in Kerala, India) എന്ന 
വിഷയത്തിലായിരുന്നു ഗവേഷണ പ്രബന്ധം.
വിഖ്യാത എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവുമായ 
ഡോ. റൊസ്‌നാനി ഹാശിമിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ ഗവേഷണ പ്രബന്ധം, ജോര്‍ദാനിലെ 
യര്‍മൂക് യൂനിവേഴ്‌സിറ്റി പ്രഫസര്‍ ഡോ. മുഹമ്മദ് തൗഫീഖ് ആരിഫ് അല്‍ അത്താരി, 
ഐ.ഐ.യു.എം അസോസിയേറ്റ് പ്രഫസര്‍ ഡോ. അദ്‌നാന്‍ അബ്‌ദുര്‍റശീദ് എന്നിവരുടെ 
നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതിയാണ് മൂല്യനിര്‍ണയം നടത്തിയത്. മലേഷ്യയിലെ 
ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി നേടുന്ന 
ആദ്യ മലയാളിയാണ് ശഫീഖ് ഹുദവി.
 
