സന്താനങ്ങളിലെ നന്മ കണ്ടെത്തുക - റിയാദ് ഇസ്‍ലാമിക് സെന്‍റര്‍

റിയാദ്‌ : സന്താനങ്ങളിലെ നന്മ കണ്ടെത്തി പ്രോത്സാഹിപ്പിക്കുയും തെററുകളെ സംയമനത്തോടെ ബോധ്യപ്പെടുത്തുകയുമാണ്‌ വേണ്ടതെന്ന്‌ റിയാദ്‌ മേഡേണ്‍ സ്‌ക്കൂള്‍ പ്രിസിപ്പല്‍ മുഹമ്മദ്‌ ഹനീഫ പറഞ്ഞു. സന്താനങ്ങളുടെ പ്രഥമ വിദ്യലയം വീടാണ്‌ അവരില്‍ വലിയ സ്വാധീനം ചെലുത്തുക ഗ്രഹാനുഭവങ്ങളാണ്‌.തനിക്ക്‌ നഷ്‌ടപ്പെട്ടത്‌ സന്താനങ്ങളിലൂടെ നേടാനല്ല അവര്‍ക്ക്‌ ഇഷ്‌ടപ്പെട്ടത്‌ നേടികൊടുക്കാനാണ്‌ രക്ഷിതാക്കള്‍ ശ്രമിക്കേണ്ടത്‌. വിദ്യലയന്തരീക്ഷത്തെ കുറിച്ചും മററും അവരുമായി തുറന്ന്‌ സംസാരിക്കണം അതിലൂടെ അവരുമായി സൗഹാര്‍ദവും അവരില്‍ സുരക്ഷിതത്വബോധവും സൃഷ്‌ടിക്കാന്‍ നമുക്ക്‌ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ സംഘടിപ്പിച്ച ഫാമിലി ക്ലസ്‌റററില്‍ വിദ്യാഭ്യാസം രക്ഷിതാക്കളുടെ പങ്ക്‌ എന്ന വിഷയമവതരിപ്പിച്ച്‌ പ്രസംഗിക്കുയായിരുന്നു അദ്ദേഹം. മതാപിതാക്കള്‍ വൃദ്ധസദനങ്ങളിലേക്ക്‌ ? എന്ന വിഷയം ജലാലുദ്ദീന്‍ അന്‍വരി അവതരിപ്പിച്ചു. ഫിഖ്‌ഹ്‌ ചാററ്‌ ഫോറത്തില്‍'വുദൂഅ്‌ നാം അിറഞ്ഞിരിക്കേണ്ട കാര്യങ്ങള്‍'എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചക്ക്‌ അബൂബക്കര്‍ ഫൈസി ചെങ്ങമനാടും, ബഷീര്‍ താമരശ്ശേരിയും ക്വിസ്സ്‌ മത്സരത്തിന്‌ ഹമീദ്‌ മാസ്‌ററര്‍ ആദൃശ്ലേരിയും നേതൃത്വം നല്‍കി. എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍ അദ്ധ്യക്ഷത വഹിച്ചു കുഞ്ഞുമുഹമ്മദ്‌ മുസ്‌ലിയാര്‍ കാട്ടുമുണ്ട ഉല്‍ഘാടനം ചെയ്‌തു അലവിക്കുട്ടി ഒളവട്ടൂര്‍ ഹബീബുളള പട്ടാമ്പി, തുടങ്ങിയവര്‍ പങ്കെടുത്തു. റസാഖ്‌ വളകൈ പട്ടാമ്പി സ്വാഗതവും കുഞ്ഞു മുഹമ്മദ്‌ ചുങ്കത്തറ നന്ദിയും പറഞ്ഞു.
അബൂബക്കര്‍ ഫൈസി -