തിരൂരങ്ങാടി : മെയ് 6,7,8
തിയ്യതികളില്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന
സില്‍വര്‍ ജൂബിലി മഹാ സമ്മേളനപ്രചരണാര്‍ത്ഥം ഹാദിയ എടപ്പാള്‍ ചാപ്‌റ്റര്‍
സംഘടിപ്പിച്ച മഹല്ല് ലീഡേഴ്‌സ് മീറ്റ് ശ്രദ്ധേയമായി. എടപ്പാള്‍ ദാറുല്‍
ഹിദായയില്‍ നടന്ന മീറ്റില്‍ എണ്‍പത്തെഞ്ചോളം പേര്‍ പങ്കെടുത്തു. മീറ്റിംഗിന്റെ
ഉദ്‌ഘാടനം ഇസ്‌ഹാഖ് ബാഖവി ചെമ്മാട് നിര്‍വഹിച്ചു. മഹല്ല് കൂട്ടായ്‌മ
സമുദായത്തിന്റെ കെട്ടുറപ്പിന് അനിവാര്യമാണെന്നും ശിഥിലമായ സമുദായത്തെ നന്മയുടെ
പാതയിലേക്ക് വഴി നടത്തേണ്ട ബാധ്യത മഹല്ല് ലീഡേഴ്‌സിനുണ്ടെന്നും അദ്ധേഹം
അഭിപ്രായപ്പെട്ടു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി രജിസ്‌ട്രാര്‍
ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍, ഹാരിസ് ഹുദവി, ഷാജുഷമീര്‍ അസ്‌ഹരി എന്നിവര്‍
വിഷയാവതരണം നടത്തി.
മഹല്ലിന്റെ വികസനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും മഹല്ല്
നേതാക്കള്‍ ബദ്ധശ്രദ്ധരാവണമെന്നും മത-ഭൗതിക വിദ്യാഭ്യാസമുള്ള ഒരു തലമുറയെ
സൃഷ്‌ടിച്ചെടുക്കുന്നതിന് നേതൃത്വം മുന്നോട്ടു വരണമെന്നും യോഗം അഭിപ്രായപ്പെട്ടു.
എ.കെ.ആലിപ്പറമ്പ്, മൂസ മുസ്‌ലിയാര്‍ വളയംകുളം, ബഷീര്‍ ഫൈസി ആനക്കരം എന്നിവര്‍
സംബന്ധിച്ചു.