മാട്ടില്‍
ബസാര്‍ : വേങ്ങര
മാട്ടില്‍ മഹല്ലിലെ മാട്ടില്‍
ജുമാ മസ്‍ജിദ് പുനരുദ്ധാരണ
ഉദ്ഘാടനം പാണക്കാട്സയ്യിദ്
ഹൈദരലി ശിഹാബ് തങ്ങള്‍
നിര്‍വ്വഹിച്ചു.
പരപ്പനങ്ങാടി
കക്കാട് വേങ്ങര റൂട്ടില്‍
വേങ്ങര ടൌണിന് തൊട്ടുമുന്പായി
സ്ഥിതി ചെയ്യുന്ന മാട്ടില്‍
ജുമാ മസ്‍ജിദില്‍ യാത്രക്കാരാലും
മഹല്ല് നിവാസികളാലും
നിര്‍ക്കാരത്തിന് ആളുകളെ
ഉള്‍ക്കൊള്ളാന്‍ കഴിയാത്ത
സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട്.
ഇതിനൊരു
പരിഹാരമായാണ് മസ്‍ജിദ്
വിപുലീകരണം നടപ്പില്‍
വരുത്തുന്നത്. സ്വദേശത്തും
വിദേശത്തും ഉള്ള മഹല്ല്
നിവാസികളും അല്ലാത്തവരുമായ
ആളുകളുടെ സഹായസഹകരണം ഒന്ന്
മാത്രമാണ് ഇതിനുള്ള തുല്‍കൂട്ട്.
യോഗത്തില്‍
മഹല്ല് ഖാസി കുഞ്ഞാപ്പു
മുസ്‍ലിയാര്‍ അധ്യക്ഷത
വഹിച്ചു. മഹല്ല്
പ്രസിഡന്‍റ് പാറയില്‍ ബാപ്പു,
സെക്രട്ടറി
അബ്ദുല്‍ ബാരി എന്ന കുഞ്ഞു,
അബ്ദുല്‍
ഖാദര്‍ ഹാജി (കെ.എം.സി.സി.
ബഹ്റൈന്‍),
മൊയ്തീന്‍
കോയ തോട്ടശ്ശേരി തുടങ്ങിയവരും
മറ്റു പ്രമുഖരും സംബന്ധിച്ചു.
- നിസാര്‍
ഇ.വി. -