മലപ്പുറം : ദാറുല്‍ ഹുദാ ഇസ്‌ലാമിക്
യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി സമ്മേളന പ്രചരണാര്‍ഥം മലപ്പുറം ഹാദിയ ചാപ്‌റ്റര്‍
തുറന്ന സംവാദം സംഘടിപ്പിക്കുന്നു. `മലബാറിലെ മുസ്‌ലിം വിദ്യഭ്യാസ മുന്നേറ്റവും
പിന്നാക്കവും; ഉത്തരവാദിത്വം ആര്‍ക്ക്?' എന്ന വിഷയത്തില്‍ ഏപ്രില്‍ 30 ശനിയാഴ്‌ച
വൈകുന്നേരം നാല് മണിക്ക് കോട്ടപ്പടി ബസ്റ്റാന്റിന് എതിര്‍വശം കെമിസ്റ്റ് ഭവന്‍
ഓഡിറ്റോറിയത്തില്‍ വെച്ചാണ് സംവാദം നടക്കുന്നത്. അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി
എം.എല്‍.എ, ഡി.വൈ.എഫ്.ഐ കമ്മറ്റി മെമ്പറും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി
സിന്‍ഡിക്കേറ്റ് അംഗവുമായ സി.എച്ച് ആശിഖ്, സി.ജി സെക്രട്ടറി പ്രഫസര്‍ അഷ്‌റഫ്
തുടങ്ങിയവര്‍ പങ്കെടുക്കും. സി.എച്ച് സെന്റര്‍ ഡയറക്‌ടര്‍ റഷീദ്
മോഡറേറ്ററായിരിക്കും. ഡോ. ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി വിഷയമവതരിപ്പിക്കും.