കണ്ണൂര്‍ : മെയ് 6,7,8 തിയ്യതികളില്‍
നടക്കുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി
സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരില്‍ 24ന് ഫിഖ്‌ഹ് കോണ്‍ഫറന്‍സ് നടക്കും. രാവിലെ
പത്തുമണിക്ക് സമസ്‌ത ജന.സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രൊ.ചാന്‍സലറുമായ ശൈഖുനാ
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. സയ്യിദ് ഹാശിം കുഞ്ഞി
തങ്ങള്‍ അധ്യക്ഷത വഹിക്കും. ഷെയര്‍ മാര്‍ക്കറ്റിങ്, നെറ്റ് മാര്‍ക്കറ്റിങ്,
അവയവ- രക്‌ത ദാനം, ഹെയര്‍ ഫിക്‌സിംഗ്, ഹെയര്‍ കളറിംഗ് എന്നീ വിഷയങ്ങളില്‍
നടക്കുന്ന കോണ്‍ഫറന്‍സില്‍ ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്
നദ്‌വി മുഖ്യപ്രഭാഷണം നടത്തും. പി.കെ.പി അബ്‌ദുസ്സലാം മുസ്‌ലിയാര്‍, വി. ജഅ്‌ഫര്‍
ഹുദവി ഇന്ത്യനൂര്‍, കെ.പി. ജഅ്‌ഫര്‍ ഹുദവി കുളത്തൂര്‍, മാണിയൂര്‍ അഹ്‌മദ്
മുസ്‌ലിയാര്‍, എ.പി.മുസ്ഥഫ ഹുദവി അരൂര്‍, പി.പി. ഉമര്‍ മുസ്‌ലിയാര്‍ എന്നിവര്‍
വിഷയമവതരിപ്പിക്കും.