കുവൈത്ത്
സിറ്റി : കുവൈത്ത്
ഇസ്‍ലാമിക് സെന്‍റര്‍
സെന്‍ട്രല്‍ കമ്മിറ്റിയുടെ
കീഴിലുള്ള ഖുര്‍ആന്‍ സ്റ്റഡി
സെന്‍ററിന്‍റെ രണ്ടാം വാര്‍ഷിക
സമ്മേളനം മെയ് 20ന്
അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍
വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍
അറിയിച്ചു. പ്രമുഖ
ഖുര്‍ആന്‍ പണ്ഡിതനും ചിന്തകനും
യുവ പ്രഭാഷകനുമായ സംസാറുല്‍
ഹഖ് ഹുദവി മന്പാട് മുഖ്യപ്രഭാഷണം
നടത്തും. രണ്ടാം
ബാച്ചിന്‍റെ ഫൈനല്‍ പരീക്ഷ
മെയ് ആദ്യവാരം അബ്ബാസിയ്യ
ദാറുത്തര്‍ബിയ മദ്റസയില്‍
വെച്ച് നടക്കുന്നതാണ്.
വിജയികള്‍ക്കുള്ള
അവാര്‍ഡ് ദാനവും പ്രസ്തുത
സമ്മേളനത്തില്‍ വെച്ച്
നടക്കും.
- അബ്ദുല്‍
ഗഫൂര്‍ ഫൈസി, പൊന്മള,
വര്‍ക്കിംഗ്
സെക്രട്ടറി, കുവൈത്ത്
ഇസ്‍ലാമിക് സെന്‍റര്‍ -