മലപ്പുറം : ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക്
യൂനിവേഴ്സിറ്റി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ നടത്തപ്പെട്ട
ഫിഖ്ഹ് സെമിനാറുകള്‍ ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികളും സാധാരണക്കാരുമടക്കം വലിയ
ജനക്കൂട്ടമാണ് പരിപാടികളില്‍ പങ്കെടുത്തത്. ആനുകാലിക വിഷയങ്ങളിലെ ഇസ്ലാമിക
കര്‍മ്മ ശാസ്ത്ര സമീപനങ്ങള്‍ ചര്‍ച്ച ചെയ്ത സെമിനാറുകളില്‍ അവയവ-രക്ത ദാനം,
ഹെയര്‍ ഫിക്സിംങ് ആന്റ് കളറിംഗ്, ഷെയര്‍ ആന്റ് നെറ്റ് മാര്‍ക്കറ്റിംഗ് എന്നീ
വിഷയങ്ങളില്‍ ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍, മുസ്ഥഫ ഹുദവി അരൂര്‍, ജഅ്ഫര്‍ ഹുദവി
കൊളത്തൂര്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു.
കണ്ണൂര്‍ ഇസ്ലാമിക്
സെന്ററില്‍ നടന്ന കോണ്‍ഫറന്‍സ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് ഉദ്ഘാടനം
ചെയ്തു. സയ്യിദ് ഹാശിം കുഞ്ഞി തങ്ങള്‍, പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര്,
മാണിയൂര്‍ അഹ്മദ് മുസ്ലിയാര്, പി.പി. ഉമര്‍ മുസ്ലിയാര്, മുസ്ഥഫ ഹുദവി
ആക്കോട് സംസാരിച്ചു.
തൃശൂരിലെ ചാവക്കാട് വ്യപാര ഭവനില്‍ നടന്ന സംഗമം ദാറുല്‍
ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ നദ്വി ഉദ്ഘാടനം ചെയ്തു. എസ്.എം.കെ.
തങ്ങള്‍, തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ് മുസ്ലിയാര്, ശറഫുദ്ദീന്‍ ഹുദവി
വെന്മോനാട്, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഡോ. സുബൈര്‍
ഹുദവി ചേകനൂര്‍, ജാബിര്‍ തൃക്കരിപ്പൂര്‍, ത്രീസ്റ്റാര്‍ കുഞ്ഞി മുഹമ്മദ് ഹാജി
സംസാരിച്ചു. കോഴിക്കോട് വടകരയിലെ താഴക്കാട് സുബ്ലുസ്സലാം മദ്റസയില്‍ നടന്ന
സെമിനാര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സി.എസ്.കെ.
തങ്ങള്‍, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്, സുലൈമാന്‍ സഖാഫി മാറാക്കര
പ്രസംഗിച്ചു.