തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്
യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ഹുദവീസ് അസോസിയേഷന്‍ ഫോര്‍
ഡിവോട്ടിഡ് ഇസ്‌ലാമിക് ആക്‌ടിവിറ്റീസ് (ഹാദിയ) സംഘടിപ്പിക്കുന്ന ഹുദവീസ്
ഹെറാള്‍ഡിന് പാലക്കാട് മഞ്ഞക്കുളം മഖാം സിയാറത്തോടെ ഉജ്ജ്വല തുടക്കമായി.
മഞ്ഞക്കുളം മഖാം ജുമുഅ മസ്‌ജിദ് ഖത്വീബും ജന്നത്തുല്‍ ഉലൂം പ്രിന്‍സിപ്പളുമായ
ഹുസൈന്‍ മന്നാനി പുലാമന്തോള്‍ ജാഥാ ക്യാപ്‌റ്റനും ഹാദിയാ പ്രസിഡന്റുമായ സയ്യിദ്
മുഹമ്മദ് ഫൈസ്വല്‍ ഹുദവി തളിപ്പറമ്പിന് പതാക കൈമാറി. ഹുസൈന്‍ മന്നാനി ജാഥാ
കാപ്‌റ്റന്‍ സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പിന് പതാക കൈമാറി ജാഥയുടെ
ഉദ്‌ഘാടനകര്‍മം നിര്‍വഹിച്ചു. വി.ജഅ്‌ഫര്‍ ഹുദവി ഇന്ത്യനൂര്‍, അന്‍വര്‍ ഹുദവി
പുല്ലൂര്‍, ശറഫുദ്ദീന്‍ ഹുദവി ചെമ്മാട്, അബ്‌ദുല്‍ ജബ്ബാര്‍ ഹുദവി കോട്ടുമല,
സിറാജ് ഹുദവി ചെറുവണ്ണൂര്‍, ജംശീര്‍ ഹുദവി കാക്കൂര്‍, ജഅ്‌ഫര്‍ ഹുദവി പുവത്താണി
എന്നിവര്‍ സംസാരിച്ചു. സമ്മേളന സന്ദേശ വിളംബര യാത്ര മഖാം സിയാറത്തിന് ശേഷം
പാലക്കാട്, മുണ്ടൂര്, കരിമ്പ, മണ്ണാര്‍ക്കാട്, ആര്യമ്പാവ്, കരിങ്കല്ലത്താണി,
തൂത, ചെര്‍പ്പുളശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം വല്ലപ്പുഴയില്‍
സമാപിച്ചു.