തിരൂരങ്ങാടി : മെയ് 6,7,8
തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സില്‍വര്‍
ജൂബിലി സമ്മേളനത്തിന്റെ ഭാഗമായുള്ള സുന്നി മഹല്ല് ഫെഡറേഷന്റെ ജില്ലയിലെ വിവിധ
കണ്‍വെന്‍ഷനുകള്‍ക്ക് 14ന് തുടക്കമായി. 18 പെരിന്തല്‍മണ്ണ സുന്നി മഹല്‍,
സമസ്‌താലയം ചേളാരി, 19 പുത്തനത്താണി സുന്നി സെന്റര്‍, കാളികാവ് യഅ്‌ഖൂബി
മസ്‌ജിദ്, 20ന് തിരൂര്‍ കൈതവളപ്പ് മദ്‌റസ, എടക്കര ഖുവ്വത്തിക്കല്‍ മദ്‌റസ, 23ന്
അരീക്കോട് സ്റ്റാര്‍ പ്ലസ്, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ്, 24ന്
മലപ്പുറം സുന്നി മഹല്‍, 25ന് കോട്ടക്കല്‍ സമസ്‌ത കാര്യാലയം, കൊണ്ടോട്ടി ഖാസിയാരകം
മദ്‌റസ, 26ന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, മേലാക്കം മസ്‌ജിദ്
എന്നിവിടങ്ങളിലാണ് കണ്‍വെന്‍ഷനുകള്‍ നടക്കുക. എല്ലാ മേഖലകളിലും വൈകീട്ട് 3
മണിക്ക് കണ്‍വെന്‍ഷനുകള്‍ നടക്കുമെന്ന് എസ്.എം.എഫ് ജില്ലാ സെക്രട്ടറി
ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അറിയിച്ചു.