കോഴിക്കോട് : മന്ഷ്യനും സഹജീവികള്‍ക്കും മേല്‍ വൈകല്യങ്ങളൂടെ വിത്ത്
പാകുന്ന എന്‍ഡൊസല്‍ഫാന്‍ നീരോധിക്കമെന്ന് ആവശ്യപെട്ട് രാജ്യം മുഴുവന്‍
അണിചേരുന്ന 'ഒപ്പുമരം' എന്ന പദ്ധതിക്കു എസ്.കെ.എസ്.എസ്.എഫ്. ക്യാംമ്പസ് വിംഗിന്റെ ഐക്യദാര്‍ഡ്യം. മഞ്ചേരി കാവനൂര്‍ മജ്മഅ: സമ്മേളന നഗരിയില്‍
ഒരുക്കിയ ഒപ്പുമരത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ഒപ്പു വെച്ച്
കൊണ്ട് ഇനിയൊരു ജനതയുടെ നാശത്തിനു ഞങ്ങള്‍ കൂട്ട് നില്‍ക്കില്ലെന്ന്
പ്രഖാപിച്ചു. വിവിധ ക്യാംമ്പസ് യൂണിറ്റുകളിലും എസ്.കെ.എസ്.എസ്.എഫ്
ക്യാംമ്പസ് വിംഗിന്റെ നേതൃത്വത്തില്‍ ഒപ്പുമരം സംഘടിപ്പിച്ചു. വിവിധ
കേന്ദ്രങ്ങളില്‍ നിന്നു ശേഖരിച്ച ഒപ്പുകളോട് കൂടി പ്രധാനമന്ത്രിക്കു
എന്‍ഡൊസല്‍ഫാന്‍ നിരോധിക്കണമെന്നുള്ള നിവേദനം നല്‍കും.