തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക്
യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി സംഘടന ദാറുല്‍ഹുദാ സ്റ്റുഡന്റ്‌സ് യൂണിയന്‍
(ഡി.എസ്.യു) നിലവില്‍ വന്നു. ദാറുല്‍ഹുദാ പി.ജി വിദ്യാര്‍ത്ഥികളെയും
ദാറുല്‍ഹുദക്ക് കീഴിലുള്ള ഇരുപതോളം ഡിഗ്രി സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി
ഫെഡറേഷനുകളെയും ഏകീകരിക്കുന്ന യൂണിയന്റെ പ്രഖ്യാപനം ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി
ശിഹാബ് തങ്ങള്‍ പ്രവര്‍ത്തനോദ്‌ഘാടനം നടത്തിയ വേദിയില്‍ മനഃശാസ്‌ത്രം; പ്രവാചക
ദര്‍ശനത്തില്‍ എന്ന വിഷയമവതരിപ്പിച്ച് ഡോ. ശാഫി അബ്‌ദുല്ല സുഹൂരി സംസാരിച്ചു.
കെ.സി. മുഹമ്മദ് ബാഖവി കിഴിശ്ശേരി ആധ്യക്ഷം വഹിച്ചു. യു.ശാഫി ഹാജി, പി. ഇസ്‌ഹാഖ്
ബാഖവി ചെമ്മാട്, പ്രൊഫ. അലി മൗലവി ഇരിങ്ങല്ലൂര്‍, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍,
കെ. അബ്‌ദുല്‍ഖാദര്‍ ഫൈസി അരിപ്ര, ഇബ്രാഹിം ഫൈസി തരിശ്, മൊയ്‌തീന്‍ കുട്ടി ഫൈസി
പന്തല്ലൂര്‍, എ.പി മുസ്ഥഫ ഹുദവി അരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇ. ശഹ്‌ശാദ്
കാലിക്കറ്റ് സ്വാഗതവും മുനീര്‍ പാലക്കല്‍ നന്ദിയും പറഞ്ഞു.