ദോഹ
: മാനവിക
നന്മയും മനുഷ്യ സമൂഹത്തിന്റെ
ക്രിയാത്മക വളര്‍ച്ചയുമായിരിക്കണം
വിദ്യാഭ്യാസത്തിന്റെ പരമമായ
ലക്ഷ്യമെന്ന് ദാറുല്‍ ഹുദ
ഇസ്ലാമിക് സര്‍വ്വകലാശാല
വൈസ് ചാന്‍സലര്‍ ഡോ.
ബഹാഉദ്ദീന്‍
നദ്വി കൂരിയാട് അഭിപ്രായപ്പെട്ടു.
മെയ് 6,
7, 8 തിയ്യതികളില്‍
നടക്കുന്ന ദാറുല്‍ ഹുദ രജത
ജൂബിലി പ്രചരണാര്‍ത്ഥം ഹാദിയ
(ഹുദവീസ്
അസോസിയേഷന് ഫോര്‍ ഡിവോട്ടഡ്
ഇസ്ലാമിക് ആക്ടിവിറ്റീസ്)
ഖത്തര്‍
ചാപ്റ്റര്‍ സംഘടിപ്പിച്ച
വിദ്യാഭ്യാസ സെമിനാറില്‍
സംസാരിക്കുകയായിരുന്നു
അദ്ദേഹം.
മത
ഭൗതിക വിദ്യാഭ്യാസ സമന്വയത്തിലൂന്നിയ
പാഠ്യപദ്ധതി വിജയകരമായി
നടപ്പാക്കിയതിലൂടെ കേരളീയ
ഇസ്ലാമിക വിദ്യാഭ്യാസ രംഗത്ത്
കാലങ്ങളായി നിലനിന്നിരുന്ന
വലിയൊരു വിടവാണ് ദാറുല്‍ഹുദക്ക്
നികത്താനായത്.
ലക്ഷ്യോധത്തിലൂന്നിയ
പഠന പ്രക്രിയയും പ്രവേശന
രീതിയിലും സാന്പത്തിക
ഇടപാടുകളിലുമുള്ള സുതാര്യതയുമാണ്
ദാറുല്‍ഹുദയെ വളരെ ചുരുങ്ങിയ
കാലയളവിനകം തന്നെ ഇതര
സ്ഥാപനങ്ങളില്‍ നിന്ന്
വ്യതിരിക്തമാക്കിയത്,
അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
മനുഷ്യനിലെ
ഉല്‍ക്കൃഷ്ട ഗുണങ്ങളെ
ആവിഷ്കരിക്കുകയും ആത്മവിശ്വാസം
വളര്‍ത്തുകയും ചെയ്യുന്നതായിരിക്കണം
വിദ്യാഭ്യാസമെന്ന്,
വിദ്യാഭ്യാസം
ലക്ഷ്യമാവേണ്ടത് എന്ന വിഷയം
അവതരിപ്പിച്ച വക്റ ഭവന്‍സ്
സ്കൂള്‍ പ്രിന്‍സിപ്പാള്‍
ഡോ. മനുലാല്‍
ഊന്നിപ്പറഞ്ഞു. മക്കളുടെ
വിദ്യാഭ്യാസ കാര്യങ്ങളില്‍
രക്ഷിതാക്കള്‍ക്ക്
ഒഴിച്ചുകൂടാനാവാത്ത പങ്കുകളാണ്
ഉള്ളതെന്ന് സിജി വൈസ് ചെയര്മാന്
മുഹമ്മദ് ഫൈറോസ് ഉദ്ബോധിപ്പിച്ചു.
ലിവിംഗ് ആന്റ്
ലേണിംഗ് എന്ന ആധുനിക വിദ്യാഭ്യാസ
രീതിയാണ് ദാറുല്‍ ഹുദ
കാല്‍നൂറ്റാണ്ട് മുന്‍പേ
വിജയകരമായി പ്രാവര്‍ത്തികമാക്കിയതെന്ന്
ദാറുല്‍ ഹുദ ചൊലുത്തിയ സാമൂഹ്യ
സ്വാധീനം എന്ന വിഷയം അവതരിപ്പിച്ച
റഈസ് അഹമ്മദ് അഭിപ്രായപ്പെട്ടു.
കേരള
ഇസ്ലാമിക് സെന്റര്‍
പ്രസിഡന്റ് എ.വി.
അബൂബക്കര്‍
ഖാസിമി ഉദ്ഘാടനം ചെയ്ത
യോഗത്തില്‍ ഫൈസല്‍ ഹുദവി
പാട്ടാന്പി അധ്യക്ഷത വഹിച്ചു.
ഹാദിയ
ഖത്തര്‍ സംഘടിപ്പിച്ച
ക്വിസില്ലാ 2011 മത്സരത്തില്‍
ഒന്നും രണ്ടും സ്ഥാനങ്ങള്‍
നേടിയ മുഹമ്മദ് ജാസിഫ്
(എഡ്മാക്),
ഉമര്‍ അബ്ദുല്‍
ഖാദര്‍ (മാപ്
ഖത്തര്‍) എന്നിവര്‍ക്കുള്ള
സമ്മാനങ്ങള്‍ ഡോ.
ബഹാഉദ്ദീന്‍
നദ്വി, എ.വി.
അബൂബക്കര്‍
ഖാസിമി എന്നിവര്‍ വിതരണം
ചെയ്തു. മജീദ്
ഹുദവി സ്വാഗതവും ഇസ്മാഈല്‍
ഹുദവി നന്ദിയും പറഞ്ഞു.
- ഫൈസല്‍
നിയാസ് ഹുദവി -