കാസര്‍കോട്
: തെരഞ്ഞെടുപ്പ്
വരുന്പോള്‍ വോട്ടുബാങ്ക്
രാഷ്ട്രീയം ലക്ഷ്യം വെച്ച്
സഹായിച്ചവരെ സഹായിക്കുമെന്ന്
പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പിന്
ശേഷം വിജയിച്ചവരുടെ കൂടെ
നിന്നുകൊണ്ട് ഞങ്ങളാണ്
വിജയിപ്പിച്ചതെന്ന് പറയുകയും
ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയ
നയം സമസ്തക്കില്ലെന്ന് സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമ
ജന.സെക്രട്ടറി
ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്‍ലിയാര്‍ പ്രസ്താവിച്ചു.
സമസ്ത എന്ന
പദം ഉപയോഗിക്കാന്‍ എന്തുകൊണ്ടും
പൂര്‍ണ്ണ അധികാരമുള്ളത്
കണ്ണിയത്തും ശംസുല്‍ ഉലമയും
നേതൃത്വം നല്‍കിയ പണ്ഡിത
സഭയുടെ അനുയായികള്‍ക്ക്
മാത്രമാണെന്നും വിഘടിതര്‍ക്ക്
ആ പദം ഉപയോഗിക്കാന്‍
അധികാരമില്ലെന്നും ചെറുശ്ശേരി
കൂട്ടിച്ചേര്‍ത്തു.
ബെളിഞ്ചം
യൂണിറ്റ് SKSSF ഇസ്‍ലാമിക്
സെന്‍റര്‍ ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു
അദ്ദേഹം.
- ജാഫര്‍
മുഹമ്മദ് -