പെരുന്നാള്‍കോടി വിതരണംചെയ്‌തു : മലപ്പുറം
കാളികാവ്: പൂങ്ങോട് എസ്.കെ.എസ്.എസ്.എഫ് യൂണിറ്റിന്റെ കീഴില്‍ ഖുര്‍ആന്‍ പഠനക്ലാസും പെരുന്നാള്‍കോടി വിതരണവും നടത്തി. 40 കുട്ടികള്‍ക്കാണ് പെരുന്നാള്‍ വസ്‌ത്രം നല്‍കിയത്. അസീസ്‌ബാഖവി കാവുങ്ങല്‍ വിതരണം ഉദ്‌ഘാടനംചെയ്‌തു. വി.എച്ച്. അബ്ദുല്‍അസീസ് ഹാജി അധ്യക്ഷതവഹിച്ചു. മുഹമ്മദലിബാഖവി, ഹംസഫൈസി, കെ. മുജീബ് എന്നിവര്‍ പ്രസംഗിച്ചു.