കെ.എന്‍ . എസ്. മൗലവിയുടെ കഥാപ്രസംഗം ഈദാഘോഷത്തിന് ഹരം പകര്‍ന്നു.

ദുബൈ : ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ദുബായ് കമ്മിറ്റി കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കെ.എന്‍ . എസ്. മൗലവിയുടെ കഥാപ്രസംഗം തിങ്ങിനിറഞ്ഞ പ്രേക്ഷക സദസ്സിന് ഈദാഘോഷത്തിന്‍റെ ധന്യ മുഹൂര്‍ത്തമായി. ഖലീഫ ഉമറിന്‍റെ ഭരണകാലത്ത് നടന്ന അബൂദറുല്‍ ഗിഫാരി എന്ന സഹാബിയുടെ കരളലിയിക്കുന്ന ചരിത്രമാണ് 'തൂക്കുമരത്തിലെ നിരപരാധി' എന്ന കഥാപ്രസംഗത്തിലൂടെ കെ.എന്‍ . എസ്. മൗലവി അവതരിപ്പിച്ചത്. മുസ്‍ലിംകള്‍ പരസ്പരം സഹോദരങ്ങളാണെന്നും പ്രയാസത്തില്‍പെടുന്നവരെ സഹായിക്കുന്നവര്‍ക്ക് വല്ല ദുരിതവും സംഭവിക്കുന്പോള്‍ അല്ലാഹു അവരെ നിഷ്പ്രയാസം രക്ഷപ്പെടുത്തുമെന്നുമുള്ള മഹിതമായ സന്ദേശമാണ് ഈദിന്‍റെ പൊന്‍സുദിനത്തില്‍ ഈ പരിപാടിയിലൂടെ നല്‍കിയത്. പരിപാടിയോടനുബന്ധിച്ച് നടന്ന ഈദ് മീറ്റില്‍ അബ്ദുല്‍ഹഖീം ഫൈസി അദ്ധ്യക്ഷത വഹിച്ചു. സുന്നീസെന്‍റര്‍ ജനറല്‍ സെക്രട്ടറി സിദ്ദീഖ് നദ്‍വി ചേരൂര്‍ ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം എളേറ്റില്‍ , എന്‍ . എ. കരീം, ഫൈസല്‍ നിയാസ് ഹുദവി, മൊയ്തു നിസാമി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അലവിക്കുട്ടി ഹുദവി ഈദ് സന്ദേശ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ക്യാന്പസ് വിംഗ് അംഗങ്ങളായ മാസ്റ്റര്‍ ഷബാബ്, ഷക്കീര്‍ കോളയാട്, ഷാഫി ഹാജി, യൂസുഫ് കാലടി, ഷറഫുദ്ദീന്‍ പെരുമളാബാദ്, ബിന്‍യാമിന്‍ ഹുദവി, സുലൈമാന്‍ കര്‍ണാടക, അബ്ദുല്‍ഖാദര്‍ , മുസ്തഫ ഹാജി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഷക്കീര്‍ കോളയാട് 0507396263