സമസ്ത പൊതുപരീക്ഷ : റാങ്കിന്‍റെ തിളക്കവുമായി ദുബൈ അല്‍ഐന്‍ സുന്നീ സെന്‍റര്‍ മദ്റസകള്‍



ദുബൈ : സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ 2008-2009 മദ്റസ പൊതുപരീക്ഷകളില്‍ യു.എ.ഇ. യില്‍ സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ സുന്നിസെന്‍റര്‍ അല്‍ഐന്‍ സുന്നിസെന്‍റര്‍ മദ്റസകളിലെ രണ്ട് കുട്ടികള്‍ റാങ്ക് ജേതാക്കളായി. ഏഴാം തരം പൊതുപരീക്ഷയില്‍ അല്‍ഐന്‍ സുന്നിസെന്‍റര്‍ ദാറുല്‍ഹുദാ ഇസ്‍ലാമിയ്യ മദ്റസ വിദ്യാര്‍ത്ഥിനിയായ ആതിഖ കെ. ഒന്നാം റാങ്കും, ദുബൈ സുന്നിസെന്‍റര്‍ ഹംരിയ്യ മദ്റസ വിദ്യാര്‍ത്ഥിനിയായ സുബാമസ്ഊദ് എന്ന വിദ്യാര്‍ത്ഥിനി മൂന്നാം റാങ്കും നേടിയാണ് ഗള്‍ഫ് നാടുകളിലെ മദ്റസകള്‍ക്ക് അഭിമാനകരമായ നേട്ടം കൈവരിച്ചത്.


മലപ്പുറം വേങ്ങര സ്വദേശിയായ കുഞ്ഞാലസ്സന്‍ - സുബൈദ എന്നിവരുടെ മകളാണ് ആതിഖ. നാഷണല്‍ ബാങ്ക് ഓഫ് അബൂദാബിയിലെ ഉദ്യോഗസ്ഥനായ കുഞ്ഞാലസ്സന്‍ മത-സാമൂഹിക-സാംസ്കാരിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളുമാണ്.


കൊട്ടാരക്കര കോട്ടുപ്പുറം സ്വദേശികളായ മസ്ഊദ് ഉമര്‍ - ഹസീന എന്നിവരുടെ മകളാണ് സുബാ. ദുബായില്‍ ബിസിനസ്സ് നടത്തിവരികയാണ് മസ്ഊദ്. സുബായുടെ ഉമ്മ ഹസീന ദുബായിലെ പ്രമുഖ കന്പിനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു.


റാങ്ക് ജേതാക്കളെ അല്‍ഐന്‍ സുന്നിസെന്‍റര്‍ ഭാരവാഹികള്‍ , ദുബൈ സുന്നിസെന്‍റര്‍ ഭാരവാഹികള്‍ , എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മിറ്റി, എസ്.കെ.എസ്.എസ്.എഫ് ദുബൈ - അല്‍ഐന്‍ സ്റ്റേറ്റ് കമ്മിറ്റികള്‍ അഭിനന്ദിച്ചു.


- ഷക്കീര്‍ കോളയാട്