എസ്.കെ.എസ്.എസ്.എഫ് റംസാന്‍സദസ്സ് : മലപ്പുറം
എരമംഗലം: എസ്.കെ.എസ്.എസ്.എഫ് പൊന്നാനി മേഖലാ എക്‌സിക്യൂട്ടീവ് ക്യാമ്പും ഇഫ്‌താര്‍സംഗമവും 'റംസാന്‍സദസ്സ്-2009' പുറങ്ങ് ഇര്‍ശാദുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്നു. വെളിയങ്കോട് ഖാസി വി. അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ശഹീര്‍ അന്‍വരി പുറങ്ങ് അധ്യക്ഷതവഹിച്ചു. 'പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സംഘടിപ്പിക്കാം' എന്ന വിഷയത്തില്‍ ഷാഹുല്‍ഹമീദ് മേല്‍മുറി, 'പ്രവര്‍ത്തകന്റെ വ്യക്തിത്വം' എന്ന വിഷയത്തില്‍ അബ്ദുല്‍ഖാദര്‍ഫൈസി തലക്കശ്ശേരി എന്നിവര്‍ ക്ലാസെടുത്തു. ടി. മൊയ്‌തീന്‍മൗലവി, ഉമര്‍ദാരിമി, സി.കെ.എ റസാഖ്, പി.പി.എ ഗഫൂര്‍, മുഹമ്മദ് അശ്‌റഫി, കെ.എ. ബക്കര്‍, സി.കെ. റഫീഖ്, വി.എ. ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.