ഇഫ്‌താര്‍ സംഗമവും റിലീഫ് വിതരണവും : മലപ്പുറം
എരമംഗലം: വെളിയംകോട് ടൗണ്‍ ഇസ്‌ലാമിക് സെന്ററും എസ്.കെ.എസ്.എസ്.എഫ് വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി തസ്‌കിയത്ത് ക്യാമ്പും ഇഫ്‌ത്താര്‍മീറ്റും നടത്തി. എസ്.കെ.എസ്.എസ്.എഫ് പൊന്നാനി മേഖലാ പ്രസിഡന്റ് സി.കെ.റസാഖ് മൗലവി ഉദ്‌ഘാടനംചെയ്‌തു. എം.ഇബ്രാഹിം ഫൈസി അധ്യക്ഷതവഹിച്ചു. എസ്.വൈ.എസ് പൊന്നാനി മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ പാണക്കാട് മുഹമ്മദലി ശിഹാബ്‌തങ്ങള്‍ റിലീഫ് വിതരണ ഉദ്‌ഘാടനം ഖാസിം ഫൈസി പോത്തനൂര്‍ നിര്‍വഹിച്ചു. കെ.മുബാറഖ് മൗലവി, എന്‍.കെ.മാമുണ്ണി, സി.എ.ജബ്ബാര്‍, ടി.വി.സി.അലി, എന്‍.എസ്. മുഹമ്മദ്‌മൗലവി, ടി.സൈനുദ്ദീന്‍, വി.എച്ച്.അബ്ദുമുസ്‌ലിയാര്‍, അബൂബക്കര്‍ ഹാജി, ലക്കി അഷറഫ് എന്നിവര്‍ പ്രസംഗിച്ചു.