തസ്കിയത്ത് ക്യാമ്പ് : മലപ്പുറം
കിഴിശ്ശേരി: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികള്‍ സംയുക്തമായി പുളിയക്കാട് മേല്‍മുറിയില്‍ ഇഫ്താര്‍ സംഗമവും തസ്കിയത്ത് ക്യാമ്പും നടത്തി. ഇമ്പിച്ചി മുഹമ്മദ് ഹാജി ഉദ്ഘാടനംചെയ്തു. കെ.പി.മൊയ്തീന്‍കുട്ടി ഫൈസി അധ്യക്ഷതവഹിച്ചു. സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പി. വീരാന്‍കുട്ടി മൗലവി, മുജ്തബ ഫൈസി, അബ്ദുറഹിമാന് ഫൈസി, ശിഹാബ് കുഴിഞ്ഞോളം, ഉമര്‍ദാരിമി, കെ.അസീസ്, മുജീബ് മൗലവി എന്നിവര്‍ പ്രസംഗിച്ചു.