ദുബൈ : ദുബൈ സുന്നി സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരിക്കുന്ന ഹ്രസ്വ ഡോക്യുമെന്ററി 01-10-2009 വ്യാഴാഴ്ച യു.എ.ഇ. സമയം ഉച്ചക്ക് രണ്ട് മണിക്ക് (ഇന്ത്യന്‍ സമയം വൈകീട്ട് 3.30 ന്) ജീവന് ടി.വി. യില്‍ ഖാഫില എന്ന പ്രോഗ്രാമില്‍ പ്രക്ഷേപണം ചെയ്യും. സുന്നി സെന്ററിന് കീഴില്‍ ദുബൈയിലെ വിവിധ പള്ളികളില്‍ നടക്കുന്ന പഠന ക്ലാസുകള്‍ , വിവിധ മദ്റസകള്‍ തുടങ്ങിയവയെ കുറിച്ച് വിവരിക്കുന്ന ഡോക്യുമെന്ററി ഡയറക്ടര്‍ ഷക്കീര്‍ കോളയാടും കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ത്വയ്യിബ് ഹുദവിയമാണ്. പരിപാടിയുടെ പുനഃപ്രക്ഷേപണം വെള്ളിയാഴ്ച രാത്രി 12 മണിക്ക് ഉണ്ടായിരിക്കും.