തിരൂര്‍: ഖുര്‍ആന്‍ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡിസെന്റര് തിരൂരിന്റെ കീഴില്‍ പറവണ്ണയില്‍ തുടങ്ങുന്ന ശിഹാബ്തങ്ങള്‍ ഇസ്ലാമിക് അക്കാദമിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ തറക്കല്ലിട്ടു. വിദ്യാഭ്യാസ അധഃപതനത്തില്നിന്ന് സമൂഹത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി തുടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഖുര്‍ആന്‍ സ്റ്റഡിസെന്റര് ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല ഖാസിമി മൂത്തേടം അധ്യക്ഷതവഹിച്ചു. അബ്ദുറഹിമാന് രണ്ടത്താണി എം.എല്‍.എ, എ. മരക്കാര്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു. വെട്ടം ആലിക്കോയ സ്വാഗതവും തിരൂര്‍ നഗരസഭാ ചെയര്മാന് കണ്ടാത്ത് മുഹമ്മദാലി നന്ദിയും പറഞ്ഞു.
സ്ഥാപനത്തില്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക് മതപരമായ വിദ്യാഭ്യാസത്തോടുകൂടിയുള്ള ഭൗതിക തുടര്‍വിദ്യാഭ്യാസം നല്‍കും.