പാപ്പിനിശ്ശേരി വെസ്റ്റ് : സമസ്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായ ജാമിഅഃ അസ്അദിയ്യഃ അറബിക് & ആര്‍ട്ട്സ് കോളേജ് 2010 കലണ്ടര്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ കെ. ഇബ്റാഹീം കുട്ടി ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. യോഗം എസ്.കെ. ഹംസ ഹാജിയുടെ അധ്യക്ഷതയില്‍ പി.കെ. അബ്ദുസ്സലാം മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബൂസുഫിയാന്‍ ബാഖവി, സാബിത്ത് ബാഖവി പ്രസംഗിച്ചു. സി.പി. മുഹമ്മദ് കുഞ്ഞി സ്വാഗതവും സിറാജുദ്ദീന്‍ അസ്അദി നന്ദിയും പറഞ്ഞു.
- asadiyyah20@ gmail -