കാരക്കുന്ന് : മലപ്പുറം ജില്ല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച മഞ്ചേരി ജാമിഅഃ ഇസ്‍ലാമിയ്യഃ യില്‍ ദറസ് ഉദ്ഘാടനം ഈ വരുന്ന ബുധനാഴ്ച (27/09/2009) നാല് മണിക്ക് മലപ്പുറം സുന്നി മഹല്ലില്‍ സമസ്ത മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി കുഞ്ഞാനി മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ എസ്.കെ.എസ്.എസ്.എഫ്. പ്രസിഡന്‍റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ , അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജാമിഅ ഇസ്‍ലാമിയ്യയുടെ ജനറല്‍ബോഡി യോഗം ഒക്ടോബര്‍ നാല് ഞായറാഴ്ച വൈകീട്ട് മൂന്ന് മണിക്ക് സുന്നി മഹല്ലില്‍ ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- ജലീല്‍ കാരക്കുന്ന് -