ബദര്‍ സന്ദേശവും ശിഹാബ് തങ്ങള്‍ അനുസ്‌മരണവും : കണ്ണൂര്‍
ഇരിക്കൂര്‍: എസ്.കെ.എസ്.എസ്.എഫ്. മേഖലാ കമ്മിറ്റിയുടെയും കൂരാരി ശാഖാകമ്മിറ്റിയുടെയുംസംയുക്താഭിമുഖ്യത്തില്‍ നൂറുല്‍ ഹുദ മദ്രസയില്‍ ബദര്‍ സന്ദേശവും ശിഹാബ് തങ്ങള്‍ അനുസ്‌മരണവും ഇഫ്‌താര്‍ മീറ്റും നടത്തി. അബ്ദുല്‍ഖാദര്‍ ദാരിമി ഉദ്‌ഘാടനം ചെയ്‌തു. പി.അബ്ദുസലാം അധ്യക്ഷനായി. അബ്ദുസലാം ദാരിമി, കെ.പി.അബ്ദുല്‍ അസീസ് എന്നിവര്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. കെ.ഇ.പി.മൊയ്‌തുഹാജി, കെ.ഹുസൈന്‍ ഹാജി, കെ.വി.ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. സി.സി.അബ്ദുല്‍ജബ്ബാര്‍ സ്വാഗതവും ഇര്‍ഷാദ് മഞ്ഞാംകരി നന്ദിയും പറഞ്ഞു.