13 മഹല്ലുകളുടെ ഖാസിയായി ഹൈദരലി ശിഹാബ്‌തങ്ങള്‍ സ്ഥാനമേറ്റു : മലപ്പുറം

പരപ്പനങ്ങാടി: 13 മഹല്ലുകളുടെ ഖാസിയായി പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌തങ്ങള്‍ സ്ഥാനമേറ്റു. പാലത്തിങ്ങല്‍ ജുമാമസ്‌ജിദില്‍ നടന്ന ചടങ്ങില്‍ സമസ്‌ത ചീഫ്‌ ട്യൂട്ടര്‍ എ.ടി.എം. കുട്ടിമൗലവി അധ്യക്ഷതവഹിച്ചു. സമസ്‌ത ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.

തിരൂരങ്ങാടി, മൂന്നിയൂര്‍, പരപ്പനങ്ങാടി പഞ്ചായത്തുകളിലെ പള്ളിപ്പടി, പാലത്തിങ്ങല്‍, കൊട്ടന്തല, നായര്‍കുളം, ചെറമംഗലം, ആവീല്‍ബീച്ച്‌, സദ്ദാംബീച്ച്‌, അരയന്‍ കടപ്പുറം, ഉള്ളണം, കുണ്ടംകടവ്‌, ചുഴലി, കളത്തിങ്ങല്‍പാറ, കുന്നത്തുപറമ്പ്‌ എന്നീ മഹല്ലുകളിലെ ഖാസിയായിട്ടാണ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ സ്ഥാനമേറ്റത്‌.

സി. ചേക്കുട്ടിഹാജി, വി.പി. ബാവഹാജി, പി.പി.എസ്‌ സൈതലവി, വി.പി. ഹാഫിസ്‌, എം.സി. ബീരാന്‍കുട്ടി, എന്‍.കെ. മുഹമ്മദ്‌കുട്ടിഹാജി, കെ.സി. ചെറിയബാവ എന്നിവര്‍ തങ്ങളെ 'ബൈഅത്ത്‌' ചെയ്‌തു.