മലപ്പുറം : മഞ്ചേരി ജാമിഅ ഇസ്ലാമിയ്യയില് മാതൃകാ ദര്‍സ് ആരംഭിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും ജാമിഅ ഇസ്ലാമിയ്യ സബ്കമ്മിറ്റിയുടെയും സംയുക്ത യോഗം തീരുമാനിച്ചു. യോഗത്തില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനയും നടത്തി. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി നേതൃത്വം നല്കി. ബശീര്‍ പനങ്ങാങ്ങര, ശാഹുല്‍ ഹമീദ് മേല്‍മുറി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി എന്നിവര്‍ നേതൃത്വം നല്കി.
അഹമ്മദ് എന്ന നാണി, റഹീം ചുഴലി, പി.എം. റഫീഖ്, അഹ്മദ് തിരൂര്‍ , ആശിഖ് കുഴിപ്പുറം, ശംസുദ്ദീന്‍ ഒഴുകൂര്‍ , ജലീല്‍ ഫൈസി, യു.എ. മജീദ് ഫൈസി എന്നിവര്‍ സംസാരിച്ചു.