നബിദിനം : ബഹ്‌റൈൻ ജിദാലിഏരിയ കമ്മിറ്റി സ്വാഗത സംഘം രൂപികരിച്ചു

ബഹ്‌റൈൻ : "മുത്തു നബി (സ) സ്നേഹത്തിന്റെ തിരുവസന്തം" എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈൻ ജിദാലിഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനം വിവിധ പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു . ജനുവരി 24 നു വൈകുന്നേരം 5 മണി മുതൽ ജിദാലി ബു ആലി ഓഡിറ്റോറിയത്തിൽ വെച്ച് മദ്രസ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ ഇസ്ലാമിക കലാപരിപാടികൾ ,ദഫ് മുട്ട്, മൗലിദ് മജ്‌ലിസ്,പൊതുസമ്മേളനം എന്നീ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ് . 
പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപികരിച്ചു
സ്വാഗത സംഘം ചെയർമാൻ: ഇബ്രാഹിം മുസ്ലിയാർ ആഡൂർ വൈസ് ചെയർമാൻമാർ : ഇബ്രാഹിം കൃഷ്ണാണ്ടി : മുഹമ്മദ്‌വെള്ളൂക്കര , ഹമീദ്കൊടശേരി ജനറൽ കണ്‍വീനർ : പിവി സി അബ്ദുൽ റഹിമാൻ ജോയിന്റ് കണ്‍വീനർമാർ :ഫൈസൽ തിരുവള്ളൂർ, അഷ്‌റഫ്‌ പടപ്പേങ്ങാട്‌ , :തസ്ലീം ദേളി ഫിനാൻസ് കണ്‍വീനർ : സലീഖ് വില്ല്യാപ്പള്ളി ജോയിന്റ്കണ്‍വീനർമാർ : ഉനൈസ് ടൂബ്ലി, റിയാസ് മാഹി, മുസ്തഫ പ്രോഗ്രാം കണ്‍വീനർ : ഹാഷിം കോക്കല്ലൂർ ജോയിന്റ് കണ്‍വീനർമാർ :ഗഫൂർ കാഞ്ഞങ്ങാട് :നവാസ് ദേളി, ഷർമിദ് കണ്ണൂർ സിറ്റി പബ്ലിസിറ്റി കണ്‍വീനർ : സാലിം കാഞ്ഞങ്ങാട് ജോയിന്റ് കണ്‍വീനർമാർ : റഊഫ് ടൂബ്ലി, റസാക്ക് മയ്യന്നൂർ , അറഫാത്ത് മുറിചാണ്ടി, ആസിഫ്‌ ഇരിട്ട ഫുഡ്‌ കണ്‍വീനർ :റഊഫ് നിലമ്പൂർ ജോയിന്റ് കണ്‍വീനർമാർ :

വ്യാജ കേശം: കാന്തപുരത്തിനെതിരെ കോടതിയില്‍ തെളിവുകള്‍ സമര്‍പ്പിക്കുമെന്ന്‌ മുഹമ്മദ്‌ രാമന്തളി


കോഴിക്കോട്: വ്യാജ കേശത്തിന്റെ മറവില്‍ കാരന്തൂര്‍ മര്‍ക്കസ് കേന്ദ്രീകരിച്ച് നടക്കുന്ന ചൂഷണത്തിനെതിരെ ഇരയാക്കപ്പെട്ടവര്‍ കോടതിയെ സമീപിക്കുമെന്ന് കാന്തപുരം വിഭാഗത്തില്‍ നിന്ന് രാജിവെച്ചവര്‍കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 
കേശ സൂക്ഷിപ്പിനായി കാല്‍ലക്ഷം പേര്‍ക്ക് നമസ്്കരിക്കാനായി 40 കോടിയുടെ പള്ളി നിര്‍മ്മിക്കാനായി പണം പിരിച്ചിട്ട് മൂന്ന് വര്‍ഷത്തോളമായി.
ഒരു പത്രറിപ്പോര്‍ട്ട്‌
 ഇപ്പോള്‍ കാന്തപുരം പറയുന്നത് പണപ്പിരിവ് നടത്തിയിട്ടില്ലെന്നാണ്.
പൊതുജനങ്ങളില്‍ നിന്ന് പിരിച്ച പണത്തിന്റെ കണക്ക് പുറത്തുവിടാനെങ്കിലുമുള്ള മാന്യത ഇവര്‍ കാണിക്കണം.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് ഉള്‍പ്പെടെ മുടിപ്പള്ളി നിര്‍മ്മിക്കാന്‍ തെറ്റിദ്ധരിപ്പിച്ച് പണം സ്വീകരിച്ചിട്ടുണ്ട്. ഇങ്ങനെ ഇരയാക്കപ്പെട്ടവരെ സംഘടിപ്പിച്ച് കോടതിയെ സമീപിക്കും. കാന്തപുരത്തിന്റെ കൈവശമുള്ള കേശം പ്രവാചകന്റേതാണെന്ന് സ്ഥാപിക്കാനായി അഞ്ഞൂറോളം വേദികളില്‍ പ്രത്യക്ഷപ്പെട്ടതായും കൂടുതല്‍ അന്വേഷണത്തില്‍ തട്ടിപ്പ് ബോധ്യപ്പെട്ടതിനാലാണ് പിന്‍മാറിയതെന്നും എസ്്.വൈ.എസ് (എ.പി വിഭാഗം) കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് രാമന്തളി പറഞ്ഞു.
അറുപത് ദിവസത്തോളം മുംബൈയിലും ഏഴ് സംസ്ഥാനങ്ങളിലും സഞ്ചരിച്ച് വിവാദ കേശം നല്‍കിയവരെക്കുറിച്ച് പഠനം നടത്തി. ഗുജറാത്തുകാരനും മുംബൈയില്‍ മുടിയും മറ്റും വില്‍ക്കുകയും ചെയ്യുന്ന ഇഖ്ബാല്‍ ജാലിയാവാലക്ക് ഒരു വിശ്വാസ്യതയുമില്ല. കാന്തപുരം പുറത്തിറക്കിയ സനദെന്ന് പറയുന്ന ലിസ്റ്റില്‍ ജാലിയാവാലക്ക് കേശം നല്‍കിയെന്ന് കണ്ട ഗുലാം അബ്ദുല്‍ഖാദറിന് ഇദ്ദേഹത്തെ അറിയുകപോലുമില്ല. പ്രാമാണികമായി ഒരടിസ്ഥാനവുമില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇതെക്കുറിച്ച് പൊതുസമൂഹത്തോട് പറയുന്നത്.
കേശവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വന്ന കേസില്‍ കാന്തപുരത്തിനായി കക്ഷിചേരുകയും തൃശൂരിലും മലപ്പുറം തനിയാപുരത്തും നടന്ന സംവാദങ്ങളില്‍ മധ്യസ്ഥത വഹിക്കുകയും ചെയ്തു. എന്നാല്‍ ഒരടിസ്ഥാനവുമില്ലാത്ത കേശം ഉപയോഗിച്ച് വിശ്വാസികളെ ചൂഷണം ചെയ്യാനും സാമ്പത്തിക നേട്ടം കൊയ്യാനുമാണ് കാന്തപുരം വിഭാഗത്തിന്റെ ശ്രമം. ഇന്നലെ കാരന്തൂര്‍ മര്‍ക്കസില്‍ നടന്ന കേശ പ്രദര്‍ശനവും ജല വിതരണവും ഇതിന്റെ തുടര്‍ച്ചയാണ്.
പൊതുസമൂഹം ഇതേക്കുറിച്ച് ഗൗരവത്തില്‍ പ്രതികരിക്കണം. മാധ്യമ സ്ഥാപനങ്ങളോ സംഘടനകളോ കേശത്തെ കുറിച്ച് കാന്തപുരത്തെ പങ്കെടുപ്പിച്ച് സംവാദം ഒരുക്കുന്ന പക്ഷം മറു പക്ഷത്തിന് വേണ്ടി
പങ്കെടുക്കാന്‍ ഒരുക്കമാണെന്നും ഇസ്്മായില്‍ സഖാഫി തോട്ടുമുക്കം, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, അന്‍സാര്‍ മാസ്റ്റര്‍ പയ്യോളി, മുഹമ്മദ് രാമന്തളി, അബ്ദുന്നാസര്‍ സഖാഫി വയനാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എം.ഐ.സി കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച്ച അബൂദാബിയില്‍


കാസര്‍കോട്ടെ 'ഒറ്റ ബോർഡ്‌ പ്രോഗ്രാം പരസ്യം' ശ്രദ്ധേയമാകുന്നു


ബഹ്‌റൈന്‍ സമസ്ത ഉംറസംഘത്തിന് യാത്രയയപ്പ് നല്‍കി

ബഹ്‌റൈന്‍ : സമസ്ത കേരള സുീ ജമാഅത്ത് ബഹ്‌റൈനിന്റെ കീഴില്‍ ഈ മാസം 8ാം തിയതി പുറപ്പെടു ഉംറ സംഘത്തിനുള്ള യാത്രയയപ്പ് സംഗമം മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഉംറയുടെ നിര്‍ബന്ധകര്‍മ്മങ്ങളോടൊപ്പം അതിന് വേണ്ട യാത്രയും ഒരുക്കങ്ങളുമെല്ലാം അള്ളാഹുവില്‍ നി് പ്രതിഫലം നേടിതരു ഇബാദത്തുകളാണ ബോധം ഉംറ യാത്രികര്‍ക്ക് ഉണ്ടാവണമെ് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സമസ്ത സിക്ര'റി ഷറഫുദ്ദീന്‍ മാരായമംഗലം, എസ്.കെ. എസ്.എസ്.എഫ് സിക്ര'റി മജീദ് ചോലക്കോട് എിവര്‍ ആശംസകള്‍ നേര്‍ു. രണ്ട് ബസ്സുകളിലായി പുറപ്പെടു സംഘത്തിന് നേത്രത്വം നല്‍കു ഉമറുല്‍ ഫാറൂഖ് ഹുദവിയും അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ കാന്തപുരവും യാത്രയയപ്പിനു നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സംസാരിച്ചു. അഷ്‌റഫ് കാ'ില്‍ പീടിക, സുലൈമാന്‍ പറവൂര്‍ തുടങ്ങിയ സമസ്ത നേതാക്കളും പരിപാടിയില്‍ സംബന്ദിച്ചു. എസ്.എം അബ്ദുല്‍ വാഹിദ് സ്വാഗതവും ശഹീര്‍ കാ'ാമ്പള്ളി നന്ദിയും പറഞ്ഞു.

അറിവിന്റെ അനുഭവ ലോകം തീര്‍ത്ത് സ്റ്റെപ്പ് സിവില്‍ സര്‍വ്വീസ് പരിശീലന ക്യാമ്പ്

മലപ്പുറം: അറിവിന്റെയും അനുഭവങ്ങളുടെയും പുതിയ ലോകം സൃഷ്ടിച്ച് എസ്.കെ. എസ്.എസ്.എഫ് ട്രെന്റിന് കീഴില്‍ നടന്ന ത്രിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് ശ്രദ്ധേയമായി. പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനീയറിങ്ങ് കോളേജ് ക്യാമ്പസിലാണ് ട്രെന്റിന്റെ സിവില്‍ സര്‍വ്വീസ് പരിശീലന പദ്ധതിയായ സ്റ്റെപ് അംഗങ്ങള്‍ക്കായി ചൊവ്വാഴ്ച മുതല്‍ റസിഡന്‍ഷ്യല്‍ ക്യാമ്പ് നടന്നത്. ഝാര്‍ഖണ്ട് ജില്ലാ കളക്ടര്‍ അബൂബക്കര്‍ സിദ്ദീഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ട്രെന്റ് നടത്തിയ പ്രത്യേക പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. സ്റ്റെപ് പദ്ധതിയുടെ ഭാഗമായി തുടര്‍ പരിശീലനം നേടുന്ന പ്രസ്തുത വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വ്വീസ് പരിശീലന രംഗത്തെ പ്രഗത്ഭരായ ഫാക്കല്‍റ്റികള്‍ക്കൊപ്പം വിജ്ഞാനത്തിന്റെ പുതിയ പടവുകളിലേക്ക് ചുവടു വെച്ച് കയറി. റോഡ് ടു സക്‌സസ് സെഷനില്‍ കേരള ടൂറിസം ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഐ.എ.എസുമായി നടത്തിയ അഭിമുഖം വിദ്യാര്‍ത്ഥികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി. കോ-ഓഡിനേറ്റര്‍ റഷീദ് കോടിയൂറയുടെ നേതൃത്വത്തിലുള്ള മുപ്പതംഗ മെന്റേര്‍സ് ടീം ആണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.

പൊഴുതനയിൽ ത്രിദിന മീലാദ് മീറ്റ് ജനുവരി 17, 18, 19 തിയ്യതികളിൽ

പൊഴുതന: ഈ വര്‍ഷത്തെ നബിദിനം വിപുലമായി ആഘോഷി ക്കുന്നതിന്റെ ഭാഗമായി പൊഴുതന മുത്താരിക്കുന്നിലെ പള്ളി കമ്മിറ്റിയുടെ കീഴില്‍ സ്വാഗതസംഘം രൂപീകരിച്ചു. നബിദിന ത്തോടനുബന്ധിച്ച് ജനുവരി 17, 18, 19 തിയ്യതികളിലായി ത്രിദിന മീലാദ് മീറ്റ് എന്ന പേരില്‍ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു.
17 ന് വെള്ളിയാഴ്ച ആസിഫ് വാഫി റിപ്പണ്‍ മതപ്രഭാഷണവും 18 ന് ശനിയാഴ്ച ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ദിക്ര്‍ ദുആ മജ്‌ലിസും 19 ന് ഞായറാഴ്ച പൊതുസമ്മേളനവും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും തുടര്‍ന്ന് അന്നദാനവും സമ്മാനദാനവും നടക്കും.
ജനുവരി 12 ന് ഞായറാഴ്ച വനിതാസംഗമവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടക്കും. 14 ന് രാവിലെ 9 മണിക്ക് ഘോഷയാത്രയും തുടര്‍ന്ന് 2 മണിക്ക് ജഅ്ഫര്‍ ഹൈത്തമിയുടെ നേതൃത്വത്തില്‍ മയ്യിത്ത് പരിപാലനക്ലാസ്സും 15ന് ബുധനാഴ്ച യുവസംഗമവും നടക്കും.
സ്വാഗതസംഘം ഭാരവാഹികളായി പി ഹുസൈന്‍, പൊട്ടേങ്ങല്‍ മരക്കാര്‍, വി പി അബ്ദുല്ല

നബിദിനം: ജനവരി 12ന് യു.എ.ഇ-യിൽ അവധി

ദുബായ്: നബിദിനം പ്രമാണിച്ച് ജനവരി 12ന് പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയ ഓഫീസുകള്‍ക്കും അവധിയായിരിക്കുമെന്ന് ഹ്യൂമന്‍ റിസോഴ്‌സസ് ഫെഡറല്‍ അതോറിറ്റി അറിയിച്ചു. ചെയര്‍മാന്‍ ഹുമൈദ് മുഹമ്മദ് ഉബൈദ് അല്‍ ഖതമിയാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. 
രാജ്യത്തെ സ്വകാര്യമേഖലയ്ക്ക് നബിദിനം പ്രമാണിച്ച് അവധി നല്‍കി തൊഴില്‍മന്ത്രി സഖര്‍ ഖൊബാഷ് ഉത്തരവിറക്കി. വെള്ളി, ശനി ദിവസങ്ങള്‍ വാരാന്ത അവധിയുള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി നല്കാം. വെള്ളിയാഴ്ചമാത്രം വാരാന്ത അവധിയുള്ളവര്‍ക്ക് നബിദിനം പ്രമാണിച്ച് ശനിയാഴ്ചതന്നെ അവധിയെടുക്കാമെന്ന് മന്ത്രി അറിയിച്ചു.

മൂന്നിയൂര്‍ കളിയാട്ടമുക്ക് മദ്രസ SKSBV നബിദിന വിളംബരറാലി

തിരൂരങ്ങാടി: മൂന്നിയൂര്‍ കളിയാട്ടമുക്ക് നസ്‌റുല്‍ ഉലും മദ്രസ എസ്.കെ.എസ്.എസ്.ബി.വി നബിദിന വിളംബരറാലി നടത്തി. അബ്ദുല്‍ബാരി ഫൈസി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ശംശുദ്ദീന്‍ ഹസനി, മുഹമ്മദലി ദാരിമി, ഫൈസല്‍ ഫൈസി തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

SYS 60-ാം വാര്‍ഷികം: കമ്പളക്കാട് മേഖലാ കമ്മിറ്റി ത്വൈബാ സംഗമം നടത്തി

കമ്പളക്കാട് നടന്ന എസ് വൈ എസ് തൈ്വബാ
സംഗമം പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ്
തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
കമ്പളക്കാട്: ഫെബ്രുവരി 14, 15, 16 തിയ്യതികളില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം കമ്പളക്കാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രചരണത്തിന്റെ 2-ാം ഘട്ടമായി മുഴുവന്‍ മഹല്ലുകളിലും 60 വീതം യുവാക്കളെ പങ്കെടുപ്പിച്ച് തൈ്വബാസംഗമം നടത്തി വരുന്നു.
വി കെ മോയിന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ കമ്പളക്കാട് നടന്ന സംഗമം പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹംസ ഫൈസി റിപ്പണ്‍ വിഷയാവതരണം നടത്തി. സാബിത്ത് തങ്ങള്‍, മുഹമ്മദ്കുട്ടി ഹസനി, എ കെ സുലൈമാന്‍ മൗലവി, തുടങ്ങിയവര്‍ സംസാരിച്ചു. 
കെ ടി നാസിര്‍ ദാരിമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അബ്ബാസ് കൊളങ്ങോട്ടില്‍ സ്വാഗതവും

ഈസ്റ്റ് മലയമ്മ നൂറുല്‍ മുഹമ്മദിയ്യ സെക്കണ്ടറി മദ്രസ ഗോള്‍ഡന്‍ ജൂബിലി ആഘോഷംത്തിന് തുടക്കമായി

മദ്രസാ പരിഷ്‌കരണം അടിസ്ഥാന ലക്ഷ്യം തകര്‍ക്കുന്നതാവരുത്: ജിഫ്‌രി തങ്ങള്‍
കെട്ടാങ്ങല്‍: മദ്രസാ പഠനത്തിലൂടെ സാംസ്‌കാര സമ്പന്നമായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയണമെന്നും കാലികമായ പരിഷ്‌ക്കരണത്തിലൂടെ മദ്രസാ പഠനത്തിന്റെ അടിസ്ഥാന ലക്ഷ്യം വിസ്മരിച്ചുപോവരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു.
ഈസ്റ്റ് മലയമ്മ നൂറുല്‍ മുഹമ്മദിയ്യ സെക്കണ്ടറി മദ്രസയുടെ ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്രസാ പ്രസിഡണ്ട് എ.കെ. അബ്ദുറഹീം അദ്ധ്യക്ഷത വഹിച്ചു. വി.എം. ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. സുവനീര്‍ പ്രകാശനം തങ്ങള്‍ നിര്‍വ്വഹിച്ചു.
സി.കെ. അബ്ദുല്‍അസീസ് ഏറ്റുവാങ്ങി. വിവിധ സെഷനുകളില്‍ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഡോ. അബ്ദുല്‍ലത്തീഫ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നജീബ് കാന്തപുരം സംസാരിച്ചു.
പ്രാര്‍ത്ഥനാ സദസ്സിനു കെ. മൊഹ്‌യിദ്ദീന്‍കുട്ടി ബാഖവി നേതൃത്വം നല്‍കി. കെ.ടി. മുഹമ്മദ് സഖാഫി, എന്‍.പി. ഹംസ മാസ്റ്റര്‍, ടി.പി. അഹമ്മദ്കുട്ടി, ടി.പി. സുബൈര്‍ മാസ്റ്റര്‍, പി. ആലിക്കുഞ്ഞി, മലയമ്മ അസീസ് മുസ്‌ല്യാര്‍, മുഹമ്മദ് അസ്‌ലം കെ.ടി. പി. സിറാജ്, ടി.പി. ആലി, എന്‍.പി. ഹമീദ് മാസ്റ്റര്‍, പി.

മാമ്പറ്റ ജംദാദുല്‍ ഇസ്‌ലാം മദ്രസ പൂര്‍വ വിദ്യാര്‍ഥി സംഗമം

കരുവാരകുണ്ട്: മാമ്പറ്റ ജംദാദുല്‍ ഇസ്‌ലാം മദ്രസ പൂര്‍വ വിദ്യാര്‍ഥി സംഗമം റെയ്ഞ്ച് സെക്രട്ടറി പി. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. കെ.എ. റഷീദ് ഫൈസി, വി.എ. ഗഫൂര്‍ മൗലവി പ്രസംഗിച്ചു. ഭാരവാഹികള്‍: ശിബിലുറഹ്മാന്‍ (പ്രസി), ഇര്‍ഷാദ്. സി.കെ, ജാസിര്‍. എന്‍.കെ (വൈ. പ്രസി), ജംഷാദ്. പി.എച്ച് (ജന. സെക്ര), ആബിദ്. കെ, ആഷിഖ്. എന്‍ (ജോ. സെക്ര), സഫീര്‍. കെ.കെ (ട്രഷ).

എസ്.കെ.എസ്.എസ്.എഫ്. അബുദാബി-കാസറഗോഡ് ജില്ലയ്ക്ക് പുതിയ ഭാരവാഹികള്‍

അബുദാബി: എസ്.കെ.എസ്.എസ്.എഫ്.  അബുദാബി-കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ജനറല്‍ ബോഡിയോഗവും ​പുതിയ ഭാരവാഹികളെ തിരഞ്ഞെടുപ്പും നടന്നു.അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ വെച്ചു നടന്ന പരിപാടിയില്‍ പ്രസിഡന്റ്‌ സമീര്‍ അസ്അദി കമ്പാര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ്. അബുദാബി സ്റ്റേറ്റ് പ്രസിഡന്റ്‌ സയ്യിദ്‌ അബ്ദുറഹ്മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തതു. വരവ് ചിലവ് കണക്കുകളും പ്രവര്‍ത്തന റിപ്പോര്‍ട്ടും ജനറല്‍ സെക്രെട്ടറി ഷമീര്‍ മാസ്റ്റര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന പുതിയ ഭാരവാഹികളെ തിരഞ്ഞെടുപ്പിന് അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, ഹാരിസ്‌ ബാഖവി കടമേരി എന്നിവര്‍ നേത്രത്വം നല്‍കി. സയ്യിദ്‌ അബ്ദുറഹ്മാന്‍ തങ്ങള്‍ പുതിയ ഭാരവാകളെ പ്രഖ്യാപിച്ചു.
ഭാരവാഹികള്‍: ഷമീര്‍ മാസ്റ്റര്‍ പരപ്പ (പ്രസിഡന്റ്‌) അഹ്മദ്‌ സക്കരിയ കളനാട്‌, എം.കെ മുഹമ്മദ്‌ ബല്ലാകടപ്പുറം, അബ്ദുല്‍ അസീസ്‌ കീഴൂര്‍, അബ്ദുള്ള അസ്ഹരി പള്ളങ്കോട് (വൈസ്‌ പ്രസിഡന്റുമാര്‍) ഇസ്മായില്‍ ഉദിനൂര്‍ (ജനറല്‍ സെക്രെട്ടറി) കമാല്‍ മല്ലം ചെര്‍ക്കള (ഓര്‍ഗ. സെക്രെട്ടറി) ഇബ്രാഹിം ബെളിഞ്ചം, ഷാഫി സിയാറത്തുങ്കര, ശരീഫ്‌ പള്ളത്തെടുക്ക,  അബ്ദുസ്സത്താര്‍ കുന്നുംകൈ (ജോയിന്റ് സെക്രെട്ടറിമാര്‍) നൗഷാദ് മിഅ്‌റാജ്‌ കളനാട്‌ (ട്രെഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ പ്രവര്‍ത്തക സമിതി അംഗങ്ങളായി സമീര്‍ അസ്അദി കമ്പാര്‍, അഷ്‌റഫ്‌ മീനാപ്പീസ്‌, മുജീബ്‌ യു.എം മൊഗ്രാല്‍, ജാഫര്‍ അശ്രഫി പാറപ്പള്ളി എന്നിവരെയും തിരഞ്ഞെടുത്തു.
കീഴ് ഖടകങ്ങളുടെ ചുമതല വഹിക്കുന്നവര്‍:  സമീര്‍ അസ്അദി, അഷ്‌റഫ്‌ ഫൈസി കാഞ്ഞങ്ങാട്‌, മുഹമ്മദ്‌ കുഞ്ഞി കൊളവയല്‍ (ഇബാദ്‌), റഫീഖ്‌ കാക്കടവ്‌, നിസാര്‍ കമ്മാടം, ശരീഫ്‌ ചേറൂണി, അബൂബക്കര്‍ ബെദിര (സര്‍ഗ്ഗലയം) സമീര്‍ കമ്മാടം, കെ.എം.സി മഹ്മൂദ്‌ (സഹചാരി-സി.എം ഉസ്താദ്‌ സ്മാരക സാധു ക്ഷേമം), മൊയ്തീന്‍ ചെമ്പരിക്ക, അബ്ദുല്‍ റസാക്ക്‌ മാസ്റ്റര്‍ കുണിയ, സഹീര്‍ മൊഗ്രാല്‍ (ട്രെന്‍ഡ് കരിയര്‍ ഗൈഡന്‍സ്) മൊയ്തീന്‍കുഞ്ഞി ബല്ലാ കടപ്പുറം, അബൂബക്കര്‍ തിരുത്തി, ബഷീര്‍ മാണിയൂര്‍ (ഗള്‍ഫ്‌ സത്യധാര), ഇര്‍ഷാദ്‌ കട്ടക്കാല്‍, അന്‍സാരി ചെമ്പരിക്ക (പൊതുജന സമ്പര്‍ക്കം), ലതീഫ്‌ ബെളിഞ്ചം, റിയാസ്‌ പരപ്പ (ഐ.ടി).
ഉപദേശക സമിതിയംഗങ്ങള്‍: യൂസുഫ്‌ ഹാജി ബന്ദിയോട്‌, പികെ അഹ്മദ്‌ ബല്ലാ കടപ്പുറം, അഹ്മദ്‌ മൗലവി ചന്തേര, അബ്ദുറഹ്മാന്‍ പൊവ്വല്‍, അഹ്മദ്‌ മൗലവി കൊളവയല്‍, അബ്ദുറഹ്മാന്‍ ഹാജി അജാനൂര്‍
​​​ജനറല്‍ ബോഡിയോഗത്തില്‍ മുഹമ്മദ്‌​ ​ഷമീര്‍ സ്വാഗതവും ഇസ്മായില്‍ ഉദിനൂര്‍ നന്ദിയും പറഞ്ഞു. 

ഫൈസാബാദ് വീണ്ടും ചരിത്രമെഴുതി; ജാമിഅ സമ്മേളനത്തിന് പ്രൗഢ്വോജ്വല സമാപ്തി

 
ഫൈസാബാദ് (പട്ടിക്കാട്): പടരുന്ന ജീര്‍ണതകള്‍ വെടിഞ്ഞ് മതമൂല്യങ്ങളോടെ ആദര്‍ശപാതയില്‍ സഞ്ചരിക്കാന്‍ ആഹ്വാനം ചെയ്ത് ജാമിഅ നുരിയ്യ 51-മത് വാര്‍ഷിക 49-മത് സനദ്ദാന സമ്മേളനത്തിന് പ്രൗഢമായ സമാപനം. 

മതവൈജ്ഞാനികഗോപുരത്തിലെ വിളികേട്ട് ഫൈസാബാദിലേക്ക് അണമുറിയാത്ത ജനപ്രവാഹം. വിശ്വാസി സാഗരത്തില്‍ പട്ടിക്കാട് വീര്‍പ്പു മുട്ടി. കണക്കു കൂട്ടലുകള്‍ തെറ്റിച്ച ശുഭ്രസാഗരം ജാമിഅയുടെ അനിവാര്യതയും ജനപിന്തുണയും അത്യുന്നതങ്ങളിലാണെന്ന് വരച്ചുകാട്ടി. ദക്ഷിണേന്ത്യയിലെ വൈജ്ഞാനിക വിപ്ലവത്തിന് വിജയമന്ത്രമോതിയ ജാമിഅ: നൂരിയ്യയുടെ സ്ഥാനം ഹൃദയങ്ങളിലാണെന്ന് സമാപന സമ്മേളനം ഉദ്‌ഘോഷിച്ചു. കേരളക്കരയിലെ ഇസ്‌ലാമിക പ്രബോധനവീഥിയില്‍ അരനൂറ്റാണ്ടിലേറെയായി പാല്‍നിലാവായി നിറഞ്ഞ ജാമിഅയുടെ ഗോള്‍ഡന്‍ ജൂബിലി പദ്ധതികള്‍ കൂടുതല്‍ ശോഭയുള്ളതാകുമെന്നും സമ്മേളനം പ്രഖ്യാപിച്ചു. തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയ അന്തരീക്ഷത്തില്‍ 153 യുവപണ്ഡിതര്‍ ഫൈസി ബിരുദം വാങ്ങി പ്രബോധനവീഥിയിലിറങ്ങി. മതമൂല്യങ്ങളിലേക്ക് സമൂഹത്തെ മാടിവിളിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന ഉദ്‌ഘോഷവുമായി അവര്‍ ഫൈസി ബിരുദം ഏറ്റുവാങ്ങിയപ്പോള്‍ ജാമിഅയില്‍ നിന്ന് അഞ്ച് പതിറ്റാണ്ടിനിടെ ബിരുദം ഏറ്റുവാങ്ങിയവരുടെ എണ്ണം 5922 ആയി ഉയര്‍ന്നു.
കാലികവും ചരിത്രവും സമ്വനയിച്ച് ഫൈസാബാദിലെ പൂക്കോയതങ്ങള്‍ നഗരിയില്‍ നടന്ന സമ്മേളനം ഇസ്‌ലാമിക വിഷയങ്ങളെ സൂക്ഷമമായി അപഗ്രഥിച്ചു. വര്‍ത്തമാന ജീര്‍ണതക്ക് കാരണം സമൂഹം മതങ്ങളില്‍ നിന്ന് അകന്നതാണെന്നും ഇസ്‌ലാമില്‍ തീവ്രവാദത്തിന് സ്ഥാനമില്ലെന്നും മിതഭാഷയാണ് ഇസ്‌ലാമിന്റേതെന്നും ആഗോള തലത്തില്‍ ഇസ്‌ലാമിനെതിരെയുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെ ജാഗ്രത്തായിരിക്കാനും സമ്മേളനംആഹ്വാനം ചെയ്തു. ഇരുപത് സെഷനുകളിലായി നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സ്റ്റുഡന്‍സ് വര്‍ക്ക്‌ഷോപ്പ്, പ്രബോധനം, ആരോഗ്യ-പരിസ്ഥിതി സെമിനാര്‍, അലുംനി മീറ്റ്, പ്രവാസം, അറബിക് കോണ്‍ഫ്രന്‍സ്, നിയമ സമീക്ഷ, ആദര്‍ശം, അനുസ്മരണം, വഖഫ് സെമിനാര്‍ തുടങ്ങിയവ പ്രധാന സെഷനുകളായിരുന്നു. മദീനയിലെ മസ്ജിദുന്നബവിയില്‍ സ്ഥാപിച്ച പാഠശാലയുടെ ജ്ഞാന വഴിയിലാണ് 1963 ല്‍ ജാമിഅഃ നൂരിയ്യഃ അറബിയ്യഃ സ്ഥാപിതമായത്.
 മുസ്ല്യാര്‍, പ്രൊഫ.കെ ആലിക്കുട്ടി മുസ്ല്യാര്‍, വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഉപഹാരം ഏറ്റു വാങ്ങി. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നിര്‍വ്വഹിച്ചു. അഹ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഖറാത്ത, തര്‍ക്കി പ്രതിനിധികളായ ബിലാല്‍ അക്കിക്കോസ് , ശഅ്ബാന്‍ കുക്ക് , ഒമാനില്‍ നിന്നുള്ള ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്, അബ്ദു റസാഖ് റജബ് ആബിദീന്‍, അബ്ദുല്ലാ മുഹമ്മദ് ഖല്‍ഫാന്‍, സ്വാലിഹ് ബിന്‍ സഈദ് അലി, അബ്ദല്ല സഈദ് എംപി, തുടങ്ങിയവര്‍ അതിഥികളായിരുന്നു.സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, 
വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് നാസര്‍ ഹയ്യ് തങ്ങള്‍. സയ്യിദ് ജമലുല്ലൈലി തങ്ങള്‍. എ.പി മുഹമ്മദ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍,സയ്യിദ് നാസര്‍ ഹയ്യ് തങ്ങള്‍. സയ്യിദ് ജമലുല്ലൈലി തങ്ങള്‍. എ.പി മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഹാജി കെ മമ്മദ് ഫൈസി. പി. അബ്ദുല്‍ ഹമീദ് അഡ്വ എം ഉമര്‍ എംഎല്‍എ. അഡ്വ എന്‍ ശംസുദ്ദീന്‍ എംഎല്‍എ, സംസാരിച്ചു.
കൂടുതല്‍ ജാമിഅ: വാര്‍ത്തകള്‍ക്കും സമ്മേളന ഫോട്ടോ–വീഡിയോകള്‍ക്കും 
(ഇവിടെ ക്ലിക്ക് ചെയ്ത്) www.jamianooriyya.blogspot.comസന്ദര്‍ശിക്കുക

കേരളത്തിന്റെ മതസൗഹൃദം ലോകത്തിന് മാതൃക- ഹൈദരലി തങ്ങള്‍

പെരിന്തല്‍മണ്ണ: ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളുമെല്ലാം ഏറെ സഹിഷ്ണുത യോടെയാണ് കേരളത്തില്‍ കഴിഞ്ഞു വരുന്നതെന്നും ഈ സൗഹൃദം ലോകജനതയ്ക്ക് മാതൃകയാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിത സാഹചര്യങ്ങള്‍ ഒട്ടുമിക്ക മത പണ്ഡിതര്‍ക്കും ഉപരിപഠനം അസാധ്യമാക്കിയ സാഹചര്യത്തിലാണ് ജാമിഅ നൂരിയ്യ പിറവിയെടുത്തത്. കേരളത്തിലെ ഭൂരിഭാഗം പള്ളികള്‍ക്കും ആയിരക്കണക്കിന് ഇസ്‌ലാമിക മത പഠന കേന്ദ്രങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ജാമിഅയുടെ സന്തതികളായ ഫൈസിമാരാണെന്നത് ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമുദായിക സൗഹാര്‍ദത്തിന് ഇവിടുത്തെ മുസ്‌ലിം ആത്മീയ നേതൃത്വത്തിന്റെ അമരക്കാരെന്ന നിലയില്‍ ഫൈസിമാരുടെ സേവനം വിലമതിക്കാനാ വാത്തതാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും സൗദിഅറേബ്യയും തമ്മില്‍ സൗഹൃദബന്ധമാണ് നിലനില്‍ക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഇന്ത്യയിലെ സൗദി അറേബ്യന്‍ അംബാസഡര്‍ ഡോ. സഊദ് മുഹമ്മദ് അസ്സാതി പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ സൗദിസന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ നാഴികക്കല്ലായതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറെ മലയാളികള്‍ ഉള്ള രാജ്യമായതിനാല്‍ കേരളത്തോട് തനിക്ക് പ്രത്യേക ഇഷ്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജാമിഅ: നൂരിയ്യ: സമാപന മഹാ സമ്മേളനം((RECORD))

 കഴിഞ്ഞ ദിവസം സമാപിച്ച ജാമിഅ.നൂരിയ്യ സമാപന മഹാസമ്മേളനം തല്‍സമയം സംപ്രേഷണം ചെയ്‌ത കേരള ഇസ്‌ലാമിക്‌ ക്ലാസ്സ്‌ റൂം വീഡിയോ റെക്കോര്‍ഡ്‌ ഇവിടെ കേള്‍ക്കാം.
(കൂടുതല്‍ ക്ലാസ്സ്‌ റൂം റെക്കോര്‍ഡുകള്‍ക്ക്‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക)

"നൂറുന്‍ അലാ നൂര്‍" ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം മീലാദ്‌ കാമ്പയിനില്‍ ഇന്നത്തെ വിഷയം. 'നബിദിനാഘോഷം പ്രമാണങ്ങളുടെ വെളിച്ചത്തില്‍'

SKSSF-RAC ബോര്‍ഡിംഗ്‌ +2 കോച്ചിംഗ്‌ സെന്റര്‍ യൂണിറ്റ്‌ നബിദിനാഘോഷം ഇന്ന്‌ കടമേരിയില്‍


SKSSF റബീഅ് കാമ്പയിന്‍; കാസറകോട് ജില്ലാ തല ഉല്‍ഘാടനം വ്യാഴാഴ്ച കോട്ടിക്കുളത്ത്

കാസറകോട് :മുത്തുനബി(സ)സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയവുമായി എസ്.കെ .എസ്.എസ്.എഫ്‌സംസ്ഥാന വ്യാപകമായി റബിഉല്‍ അവ്വലില്‍ ഒന്ന് മുതല്‍ മുപ്പത് വരെ സംഘടിപ്പിക്കുന്ന റബീഅ് കാമ്പയിന്റെ കാസറകോട് ജില്ലാ തല ഉല്‍ഘാടനവും മീലാദ് കോണ്‍ഫറന്‍സും ജനുവരി 9ന് വൈകിട്ട് 3 മണിക്ക് കോട്ടിക്കുളത്ത് വെച്ച് സംഘടിപ്പിക്കാന്‍ എസ്.കെ. എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പരിപാടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.മജീദ് ബാഖവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തും.യോഗത്തില്‍ ജില്ലാപ്രസിഡണ്ട് പി.കെ.താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.ഹാഷിം ദാരിമി ദേലമ്പാടി,സുഹൈര്‍ അസ്ഹരി പള്ളങ്കോട്,ഹാരിസ്ദാരിമി ബെദിര,സി.പി.മൊയ്തു മൗലവി ചെര്‍ക്കള,ഹമീദ് ഫൈസി കൊല്ലമ്പാടി,സിദ്ദീഖ് അസ്ഹരി പാത്തൂര്‍,മുനീര്‍ ഫൈസി ഇടിയടുക്ക,മഹ്മൂദ് ദേളി,മുഹമ്മദലി നീലേശ്വരം, തുടങ്ങിയവര്‍ സംബന്ധിച്ചു. 

SYS, 60-താം വാര്‍ഷികം; ഉദുമ മണ്ഡലം സമ്മേളനവും സ്വീകരണവും തിങ്കളാഴ്ച

ഉദുമ : സുന്നി യുവജന സംഘത്തിന്റെ അറുപതാം വാര്‍ഷിക സംസ്ഥാന സമ്മേളനം പ്രചരണാര്‍ത്ഥം എസ്.വൈ.എസ് ഉദുമ മണ്ഡലം പൈതൃകത്തിന്റെ ഉണര്‍ത്തു വണ്ടി മണ്ഡലത്തിലെ മിക്ക മഹല്ലുകളിലും പൈതൃകത്തിന്റെ സന്ദേശം പകര്‍ന്ന് പ്രയാണം പൂര്‍ത്തിയാക്കി തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതല്‍ മണ്ഡലം സമ്മേളനവും സ്വീകരണവും കളനാട് സി.എം. ഉസ്താദ് നഗറില്‍ വെച്ച് നടക്കും. അറുപതംഗ എസ്.വൈ.എസ്, എസ്.കെ. എസ്.എസ്.എഫ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.ബി.വി നേതാക്കളുടെ പൈതൃക പ്രതിജ്ഞയും സല്യൂട്ടും മേല്‍പ്പറമ്പ്, കളനാട് ടൗണില്‍ വെച്ച് നടക്കും.
പൊതുസമ്മേളനം എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇസ്മായില്‍ സഖാഫി തോട്ടുമുക്കം, മുഹമ്മദ് രാമന്തളി എന്നിവരാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിനും, മെട്രൊ മുഹമ്മദ് ഹാജിക്കും സ്വീകരണം നല്‍കും. സ്വാഗത സംഘം ചെയര്‍മാന്‍ ഷാഫി ഹാജി കട്ടക്കാല്‍ അദ്ധ്യക്ഷത വഹിക്കും,

“മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം” ബഹ്റൈനിൽ സമസ്‌ത നബിദിന കാമ്പയിന്‌ തുടക്കമായി

സമസ്‌ത ബഹ്‌റൈന്‍ നബിദിന കാമ്പയിനിന്റെ ഭാഗമായി മനാമയില്‍ 
നടന്ന ചടങ്ങില്‍ സമസ്‌ത ബഹ്‌റൈന്‍ പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ 
കോയ തങ്ങള്‍ സംസാരിക്കുന്നു.
മനാമ: “മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം” എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ റബീഉല്‍ അവ്വലില്‍ നടത്തുന്ന ഒരു മാസത്തെ നബിദിന കാമ്പയിന്‌ തുടക്കമായി. സമസ്‌ത കേന്ദ്രകമ്മറ്റി ആസ്ഥാനമായ മനാമയിലെ വാരാന്ത സ്വലാത്ത്‌ മജ്‌ലിസിനോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ സമസ്‌ത പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങ ളാണ്‌ കാമ്പയിന്‍ ഉദ്‌ഘാടനം ചെയ്‌തത്‌. അഭിനവ സാഹചര്യത്തില്‍ ഈ മീലാദ്‌ കാമ്പയിന്‍ പ്രമേയം ഏറെ പ്രസക്തിയുള്ളതാണെന്ന്‌ അദ്ധേഹം വിശദീകരിച്ചു. 
തുടര്‍ന്ന്‌ സമസ്‌തക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഏരിയാ കമ്മറ്റികളുടെ കീഴിലും ഏരിയാ തല കാമ്പയിന്‍ ഉദ്‌ഘാടനങ്ങളും ഉദ്‌ബോധനങ്ങളും നടന്നു. ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി ഏരിയകള്‍ തോറും വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. ഇനിയുള്ള ദിവസങ്ങളില്‍, റബീഉല്‍ അവ്വല്‍ 12വരെ നീണ്ടു നില്‍ക്കുന്ന മൌലിദ്‌ സദസ്സുകള്‍ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും നടക്കും. ഇതില്‍ പ്രവാചക പ്രകീര്‍ത്തനങ്ങളും പ്രവാചക സന്ദേശമുള്‍ക്കൊള്ളിച്ച ഉദ്‌ബോധനങ്ങളും നടക്കും. ചില ഏരിയകളില്‍ റബീഉല്‍ അവ്വല്‍ മാസം മുഴുവനായും മൌലിദ്‌ സദസ്സുകള്‍ ഒരുക്കുന്നുണ്ട്‌.
മൌലിദ്‌ സദസ്സുകള്‍ക്കു പുറമെ, കാമ്പയിന്‍ സന്ദേശമുള്‍ക്കൊള്ളിച്ച ലഘുലേഖ വിതരണം, പ്രമേയ പ്രഭാഷണങ്ങള്‍, ബുര്‍ദ്ധ മജ്‌ലിസ്‌, മെഡിക്കല്‍ ക്യാമ്പ്‌,

മുസ്‌ലിം സമുദായത്തിന്റെ ദാരിദ്യമകറ്റാന്‍ വഖഫ് സ്വത്ത് ഉപയോഗപ്പെടുത്തണം: മന്ത്രി അലി

 പെരിന്തല്‍മണ്ണ : മുസ്‌ലിം സമുദായത്തിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വഖഫ് സ്വത്തിന്റെ കാര്യക്ഷമമായ ഉപാേയഗത്തിലൂടെ സാധിക്കുമെന്ന് മന്ത്രി മഞ്ഞളാം കുഴി അലി പറഞ്ഞു. ജാമിഅ 51ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന വഖ്ഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നാലു ലക്ഷം ഏക്കര്‍ വഖ്ഫ് ഭൂമി രജിസ്റ്റര്‍ ചെപ്പെട്ടിരുന്നു. ഇന്നത് രണ്ടു ലക്ഷം ഏക്കര്‍ ആയി ചുരുങ്ങിയിരിക്കുന്നു. വന്‍ നഗരങ്ങളിലെ നക്ഷത്ര ഹോട്ടലുകളും തിയേറ്ററുകളും വഖ്ഫ് സ്വത്ത് കൈയ്യേറ്റം ചെയ്തിരിക്കുന്നുവെന്ന് ഈയിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. വഖ്ഫ് സ്വത്തിന്റെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിന് വഖ്ഫ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിച്ചാല്‍ അതു രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സഹായകമാകും, അദ്ദേഹം പറഞ്ഞു.
അന്യാധീനപ്പെട്ടു പോകുന്ന വഖ്ഫ് സ്വത്തുകള്‍ തിരിച്ചു പിടിക്കുകയും അതിന്റെ ഫലപ്രദമായ ഉപയോഗങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. വഖ്ഫ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്‌റസകളുടെ മിച്ച സമയങ്ങള്‍ ഐ.ടി രംഗങ്ങളില്‍ ഉപയോഗപ്പെടുത്തണമെന്നും പ്രബോധന രംഗത്തെ ഐ.ടി സാധ്യതകള്‍ വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഖ്ഫ് ഉടമാവകാശവും ഗുണഭോക്താക്കളും എന്ന വിഷയത്തില്‍ സി.കെ മൊയ്തീന്‍ ഫൈസി കോണോംപാറ സംസാരിച്ചു. അബ്ദു റഹ്മാന്‍ ഫൈസി അരിപ്ര, ബഷീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തല്ലൂര്‍, പരീദ് ഹാജി പ്രസംഗിച്ചു.

SYS, 60-താം വാര്‍ഷികം; കുമ്പഡാജ ക്ലസ്റ്റര്‍ SKSSFഉമറാ സംഗമം നടത്തി

കുമ്പഡാജ: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി കുമ്പഡാജ ക്ലസ്റ്റര്‍ എസ്.കെ. എസ്.എസ്.എഫ് ന്റെ ഉമറാ സംഗമം ബെളിഞ്ചം ശംസുല്‍ ഉലമാ ഇസ്ലാമിക്ക് സെന്ററില്‍ സംഘടിപ്പിച്ചു. പ്രസിഡണ്ട് മുസ്തഫ ഫൈസി തുപ്പക്കല്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.
 മുഹമ്മദലി മൗലവി പടന്നക്കാട് മുഖ്യപ്രഭാഷണം നടത്തി.അബ്ദുല്ല ഹാജി പൊസോളിഗ,മൊയ്തീന്‍ കുട്ടി ബൈരമൂല,ജലാലുദ്ദീന്‍ ദാരിമി,അബ്ദുല്ല അലാബി,അബദുല്ല ഗോളിക്കട്ട,ബഷീര്‍ മൗലവി,റസാഖ് അര്‍ശദി കുമ്പഡാജ,സിദ്ദീഖ് ബെളിഞ്ചം,ഇബ്രാഹിം ഹുദവി,ഇസ്മായീല്‍ അസ്ഹരി മുക്കൂര്‍ ,മൊയ്തീന്‍ കുഞ്ഞി മൗലവി,ലത്തീഫ് മാര്‍പ്പിനടുക്ക,ജി.ഹസ്സന്‍ കുഞ്ഞി ദര്‍ക്കാസ്,ബി.എം.അഷ്‌റഫ്,അലി മൗലവി മുക്കൂര്‍,അന്‍വര്‍ തുപ്പക്കല്‍ അബ്ദുല്‍ ഖാദര്‍ കുമ്പടാജ തുടങ്ങിയവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി ഖലീല്‍ ബെളിഞ്ചം സ്വാഗതം പറഞ്ഞു.

ജാമിഅ: സമ്മേളനം; പട്ടിക്കാട്-ചുങ്കത്ത് ഇന്ന്(ഞായറാഴ്ച)ഗതാഗതനിയന്ത്രണം

 പട്ടിക്കാട് ജങ്ഷനില്‍ 200 മീറ്റര്‍ ദൂരപരിധിയില്‍ താത്കാലിക കച്ചവടസ്ഥാപനങ്ങള്‍ അനുവദിക്കില്ല
മേലാറ്റൂര്‍: ജാമിഅ: നൂരിയ: വാര്‍ഷിക സമാപന സമ്മേളനത്തിന്റെ ഭാഗമായി പട്ടിക്കാട്ചുങ്കത്ത് ഞായറാഴ്ച വൈകീട്ട് അഞ്ചു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേലാറ്റൂര്‍ ട്രാഫിക്‌ പോലീസ് അറിയിച്ചു.
നിലമ്പൂരി ല്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരുന്ന വാഹനങ്ങള്‍ പട്ടിക്കാട് റെയില്‍വേഗേറ്റിന് സമീപം വലമ്പൂര്‍ റോഡുവഴി തിരിഞ്ഞ് അങ്ങാടിപ്പുറം വഴിയും മേലാറ്റൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മണ്ണാര്‍മല മാട് റോഡ് വഴിയും പോകണം. നിലമ്പൂരില്‍നിന്നുള്ള ചരക്കുവാഹനങ്ങള്‍ വണ്ടൂര്‍, മഞ്ചേരി വഴി തിരിഞ്ഞു പോകണം. സമ്മേളനത്തിനായി മേലാറ്റൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പട്ടിക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും പെരിന്തല്‍മണ്ണ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ പള്ളിക്കുത്ത് ജി.എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടിലും വലമ്പൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മുള്ള്യാകുര്‍ശി പി.ടി.എം.യു.പി. സ്‌കൂള്‍ ഗ്രൗണ്ടിലും പാണ്ടിക്കാട് ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ റോഡിന്റെ കിഴക്കുവശം ചേര്‍ന്നും പാര്‍ക്ക് ചെയ്യണം.

SYS 60-ാം വാര്‍ഷികം : പന്തല്‍കാല്‍ നാട്ടല്‍ ചടങ്ങ് നാളെ(തിങ്കള്‍) വൈകുന്നേരം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും

 കാസര്‍കോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി ഫെബ്രുവരി 14,15,16 തീയതികളിലായി കാസര്‍കോട് ചെര്‍ക്കള വാദിതൈ് വബയില്‍ വച്ച് നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷിക മഹാ സമ്മേളന ത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പ്രധാന സ്റ്റേജിന്റെ കാല്‍ നാട്ടല്‍ ചടങ്ങ് നാളെ (തിങ്കള്‍) വൈകുന്നേരം 5 മണിക്ക് എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. 
ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എസ്.വൈ.എസ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി, പ്രൊ. കെ.ആലികുട്ടി മുസ്ലിയാര്‍, സമസ്ത ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ട്രഷറര്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഗ്രാം കമ്മിറ്റി സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല, വര്‍ക്കിങ്ങ് കണ്‍വീനര്‍ എം.എ കാസിം മുസ്ലിയാര്‍, സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഖ അഹ്മദ് അല്‍ അസ്ഹരി, ജില്ലാ സെക്രട്ടറി യു.എം. അബ്ദുള്‍ റഹിമാന്‍ മൗലവി, സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനൂല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ചന്തേര പൂക്കോയ തങ്ങള്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, മെട്രോ മുഹമ്മദ് ഹാജി, പി.ബി. അബ്ദുള്‍ റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പ്രൊഗ്രാം കമ്മിറ്റി

153 പേര്‍ ഇന്ന് സനദ് സ്വീകരിക്കും.. ഇതോടെ കര്‍മപഥലെത്തുന്നത് 5922 ഫൈസിമാര്‍

പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരയ്യഃ അറബിയ്യയില്‍ നിന്ന് മൗലവി ഫൈസി ഫാസില്‍ ബിരുദം പൂര്‍ത്തിയാക്കിയ 153 പേര്‍ ഇന്ന് കര്‍മ്മ പഥത്തിലേക്കിറങ്ങും. വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സനദ്ദാന സമ്മേളനത്തില്‍ ജാമിഅഃ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. 5922 ഫൈസിമാരാണ് രാജ്യത്തിനകത്തും പുറത്തുമായി വിവിധ മേഘലകളിലായി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്.
ഇസ്ഹാഖ് എന്‍.കെ പുല്ലൂപ്പി ഒന്നാം റാങ്കും മുഹമ്മദ് നൗഫല്‍ ടി, കട്ട്‌ലശ്ശേരി രണ്ടാം റാങ്കും അബ്ദുല്‍ ഖാദര്‍ എം, തനിയംപുറം മൂന്നാം റാും കരസ്ഥമാക്കി.  

അഴിമതിക്കാരും കുറ്റവാളികളും അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ബഹുമത സാംസ്‌കരിക പൈതൃകം തകരും-ഫാറൂഖ് അബ്ദുള്ള

പെരിന്തല്‍മണ്ണ : അഴിമതിക്കാരും കുറ്റവാളികളും അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ബഹുമത സാംസ്‌കരിക പൈതൃകം തകരുമെന്ന് കേന്ദ്ര ഊര്‍ജവകുപ്പ് മന്ത്രി ഫാറൂഖ്അബ്ദുള്ള പറഞ്ഞു. കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും താന്‍ ഉള്‍പ്പെടെയുള്ള കശ്മീര്‍ മുസ്‌ലിങ്ങള്‍ വിശ്വസിക്കുന്നത് അങ്ങനെയാണെന്നും കേന്ദ്ര ഊര്‍ജവകുപ്പ് മന്ത്രി ഫാറൂഖ്അബ്ദുള്ള പറഞ്ഞു. പട്ടിക്കാട് ജാമിയ നൂരിയ്യ അറബിയ്യയുടെ 51-ാം വാര്‍ഷിക സമ്മേളനത്തിൽ ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരും കുറ്റവാളികളും അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ബഹുമത സാംസ്‌കരിക പൈതൃകം തകരും. രാജ്യത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണം പണത്തിന്റെ ഒഴുക്കാണ്. സിറിയ, പലസ്തീന്‍, ഈജിപ്ത്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മുസ്‌ലിംസമൂഹം പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മുസ്‌ലിങ്ങള്‍ക്കിടയിലെ ഭിന്നിപ്പാണ് ഇതിന് കാരണം. ഭിന്നിപ്പുകള്‍ മറന്ന് സമൂഹത്തിന്റെ ഐക്യത്തിനുവേണ്ടി പ്രാര്‍ഥിക്കണം. 

പ്രവാസികള്‍ക്ക് ഗവണ്‍മെന്റ് അര്‍ഹമായ പരിഗണന നല്‍കണം: അബ്ദുറഹ്മാന്‍ എം. പി വെല്ലൂര്

പെരിന്തല്‍മണ്ണ : രാഷ്ട്ര വികസ നത്തിലും പ്രാസ്ഥാനിക പുരോഗതിയിലും മുഖ്യ പങ്കുവഹിക്കുന്ന പ്രവാസികള്‍ക്ക് ഗവണ്‍മെന്റ് അര്‍ഹമായ പരിഗണന നല്‍കാന്‍ തയ്യാറാവണമെന്ന് അബ്ദുറഹ്മാന്‍ എം.പി വെല്ലൂര്. പട്ടിക്കാട് ജാമിഅ നൂരിയ്യ 51ാം വാര്‍ഷിക സമ്മേളനത്തില്‍ പ്രവാസം സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
നിതാഖത്തിന്റെയും മറ്റും പേരില്‍ ദുരിതമനുഭവിക്കുന്നവരെ നാട്ടിലെത്തിക്കാനും തിരിച്ചെത്തുന്നവര്‍ക്ക് നിലവാരമുള്ള ജോലി ഉറപ്പു വരുത്താനും അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 
ചടങ്ങില്‍ ഒഡേപെക് ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ആധ്യക്ഷ്യം വഹിച്ചു. പി. കെ ബഷീര്‍ എം.എല്‍.എ, സി. പി സെയ്തലവി, എസ്.വി മുഹമ്മദലി, ഡോ. പുത്തൂര്‍ റഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുത്തനഴി മൊയ്തീന്‍ ഫൈസി സ്വാഗതവും സ്വാദിഖ് പന്താരങ്ങാടി നന്ദിയും പറഞ്ഞു.

ആരോഗ്യ പരിസ്ഥിതി സംരക്ഷണത്തിന് ഇസ്‌ലാം മാതൃക: ഡോ. എം. കെ മുനീര്‍

പട്ടിക്കാട് : ആരോഗ്യ പരിസ്ഥിതി സംരക്ഷണങ്ങള്‍ക്ക് ഇസ്‌ലാം മാതൃകയാണെന്ന് സാമൂഹ്യ നീത പഞ്ചായത്ത് വകുപ്പു മന്ത്രി ഡോ. എം. കെ മുനീര്‍. പട്ടിക്കാട് ജാമിഅ നൂരിയ്യ 51ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന ആരോഗ്യ പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളോട് ഇസ്‌ലാം അനുഷ്ഠിക്കാനാവശ്യപ്പെടുന്ന മുഴുവന്‍ ആരോഗ്യ പരിസ്ഥിതി സംരക്ഷണങ്ങള്‍ക്ക് ഉതകുന്നതാണെന്നും അമിത ഭോജനത്തെയും വിഭവ ചൂഷണത്തെയും നിശിദ്ധമാക്കുന്ന പ്രവാചക പാഠങ്ങളിലേക്കാണ് ആധുനിക ശാസ്ത്രവും വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. 
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. 
ആരോഗ്യം പ്രവാചകീയ പാഠം, ജീവിതശൈലീ രോഗങ്ങള്‍, പരിസ്ഥിതി സംരക്ഷണം: നമുക്ക് ബാധ്യതയുണ്ട് എന്നീ വിഷയങ്ങളില്‍ ഡോ.ഇ. എന്‍ അബ്ദു ലത്തീഫ്, ഡോ.ഷാജി അബ്ദുല്‍ ഗഫൂര്‍, അബ്ദുസ്സലാം ഫൈസി എന്നിവര്‍ പ്രസംഗിച്ചു. പിണങ്ങോട് അബൂബക്കര്‍ സമാപന പ്രസംഗം നടത്തി. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ , മുഹമ്മദ് കുട്ടി, ഉസ്മാന്‍ കല്ലാട്ടയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ദുബൈ SKSSF എക്സിക്യൂട്ടീവ് മീറ്റ് ഇന്ന് രാത്രി ദേര ഓഫീസില്‍

ദുബൈ : എസ്.കെ. എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളുടെ മീറ്റിംഗ് ഇന്ന് രാത്രി 9.30 ന് ദുബൈ സുന്നി സെന്റര്‍ ദേര ഓഫീസില്‍ വെച്ച് നടക്കും. മനുഷ്യ ജാലിക, നാഷണല്‍ സര്‍ഗലയം , സത്യധാര കാമ്പയിന്‍ തുടങ്ങി സുപ്രദ്ധാന വിഷയത്തില്‍ ചര്‍ച്ചകള്‍ ഉള്ളതി ന്നാല്‍ മുഴുവന്‍ മെംബര്‍മാരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് അബ്ദുല്‍ ഹകീം ഫൈസി, സെക്രട്ടറി ഷറഫുദ്ധീന്‍ ഹുദവി എന്നിവര്‍ അറിയിച്ചു.

'നൂറുന്‍ അലാ നൂര്‍' കാമ്പയിൻ ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം പ്രഭാഷണ പരമ്പര; "തിരുവൊളി പ്രഥമ സൃഷ്ടി"-1(REC)

ക്ലാസ്സ്‌ റൂം കാമ്പയിൻ 'നൂറുന്‍ അലാ നൂര്‍'  പ്രഭാഷണ പരമ്പരയിലെ വിഷയാവതരണവും ചോദ്യോത്തരവും പൂര്‍ണ്ണമായി കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

"നൂറുന്‍ അലാ നൂര്‍" ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം മീലാദ്‌ കാമ്പയിനില്‍ ഇന്നത്തെ വിഷയം. 'നുബുവ്വത്ത്‌'


“മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം” SKSSF റബീഅ്‌ കാമ്പയിന് അനന്തപുരിയിൽ ഉജ്ജ്വല തുടക്കം

"നവലോക വിമോചനത്തിന്‌ നബി സ്‌നേഹ സ്വാന്തനം വേണം"
തിരുവനന്തപുരം:  നവലോകത്തിന്റെ പുതിയ പ്രശ്‌നങ്ങളുടെ പരിഹാരം പ്രവാചകന്റെ കാരുണ്യ  സ്‌പര്‍ശമുള്ള ദര്‍ശനങ്ങളാണെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്വവര്‍ഗ്ഗരതി നിയമ വിധേയമാക്കാനുള്ള ശ്രമത്തില്‍ നിന്ന്‌ കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം, സ്‌ത്രീ അപമാനിക്കപ്പെടരുത്‌, കൊലപാതകങ്ങള്‍ ഇല്ലായ്‌മ ചെയ്യണം, പ്രശ്‌ന കലുശിതമായ സാഹചര്യത്തില്‍ പ്രവാചകാധ്യാപനങ്ങളാണ്‌ പരിഹാരം. ജീവന്‍ തുടിക്കുന്ന എന്തിനോടും കാരുണ്യം കാട്ടുന്നത്‌ വരെ ഒരാള്‍ സമ്പൂര്‍ണ്ണ വിശ്വാസിയാവില്ലെന്നാണ്‌ പ്രവാചകന്‍ പഠിപ്പിച്ചത്‌. പ്രകൃതിയുടെ സന്തുലിതമായ നിലനില്‍പ്പിന്‌ ഏറ്റവും ആവശ്യം മരങ്ങള്‍ നട്ടുപിടിപ്പിക്കലാണ്‌ എന്ന്‌ ആദ്യം പറഞ്ഞ പരിസ്ഥിതി സ്‌നേഹി മുഹമ്മദ്‌ നബി (സ്വ) യാണ്‌. വെട്ടിപ്പിടിക്കലുകള്‍ വരെ ന്യായീകരിക്കപ്പെടുകയും സ്‌ത്രീകളും കുട്ടികളും ഉള്‍പ്പടെ ലക്ഷങ്ങള്‍ വധിക്കപ്പെടുകയും ചെയ്യുന്ന പുതിയ കാലത്ത്‌, നബി (സ്വ) യുടെ യുദ്ധ നീതി പോലും പഠിക്കപ്പെടേണ്ടതുണ്ട്‌.

ജാമിഅ: സമ്മേളനം; ഫൈസാബാദിൽ ഇന്ന്

ആരോഗ്യ-പരിസ്ഥിതി സെമിനാര്‍, പ്രവാസം, നിയമസമീക്ഷ സെഷനുകള്‍


9.30ന് ആരോഗ്യ-പരിസ്ഥിതി സെമിനാര്‍
ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. ശഅ്ബാന്‍ കുക്ക് (തുര്‍ക്കി) മുഖ്യതിഥിയാകും. 'ആരോഗ്യം പ്രവാചകീയ പാഠം' എന്ന വിഷയത്തില്‍ ഡോ. ഇ. എന്‍ അബ്ദുല്‍ ലത്തീഫ്, 'ജീവിതശൈലീ രോഗങ്ങള്‍' എന്ന വിഷയത്തില്‍ ഡോ. ഷാജി അബ്ദുല്‍ ഗഫൂര്‍, 'പരസ്ഥിതി സംരക്ഷണം: നമുക്കും ബാധ്യതയുണ്ട്' എന്ന വിഷയത്തില്‍ അബ്ദുല്‍ സലാം ഫൈസി ഒളവട്ടൂര്‍ ക്ലാസെടുക്കും. കുട്ടി അഹ്മദ്കുട്ടി, സി. മമ്മുട്ടി എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും. 
2.30ന് പ്രവാസം 
സെഷന്‍ ബഹു: വിദ്യാഭ്യാസ വകുപ്പു മന്ത്രി പി. കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാന്‍ എം.പി വെല്ലൂര്‍ മുഖ്യാതിഥിയാകും. എസ്.വി മുഹമ്മദലി 'പുനരധിവാസം: നാം ചെയ്യേണ്ടത്' എന്ന വിഷയത്തില്‍ ക്ലാസെടുക്കും. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, പി.കെ ബഷീര്‍, ഡോ.പുത്തൂര്‍ റഹ്മാന്‍, ഡോ. സി. പി ബാവ ഹാജി, ഇസ്മായീല്‍ കുഞ്ഞി ഹാജി മാന്നാര്‍ എന്നിവര്‍ സംബന്ധിക്കും.
6.30ന് 'നിയമസമീക്ഷ സെഷന്‍ '

ശുഭ്രസാഗരം തീര്‍ത്ത് ജാമിഅഃ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

ഫൈസാബാദ്: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയുടെ 51-ാം വാര്‍ഷിക 49-ാം സനദ്ദാന മഹാ സമ്മേളനത്തിന് പ്രൗഢ ഗംഭീരമായ തുടക്കം. ഫൈസാബാദ് നഗരിയിലേക്ക് ഒഴുകിയെത്തിയ വന്‍ ജനാവലിയെ സാക്ഷിയാക്കി ജാമിഅഃ നൂരിയ്യ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്തയുടെ പതാക വാനിലേക്ക് ഉയര്‍ത്തിയതോടെ ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനത്തിന് തുടക്കമായി.
ഉദ്ഘാന സമ്മേളനം ജാമിഅഃ ജനറല്‍ സെക്രട്ടറി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം ശൈഖ് അഹ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഖറാത്ത ഉദ്ഘാടനം ചെയ്തു. ശൈഖ് ഹസന്‍ ഈദ് മുഖമ്മസ് മുഖ്യാതിഥിയായിരുന്നു. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി, അല്‍-മുനീര്‍ പ്രകാശനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍മാണ്‍ മുഹമ്മദലി സാഹിബിനു നല്‍കി നിര്‍വഹിച്ചു. 
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഹസന്‍ ഈദ് അല്‍ ബുഖമ്മസ്, സയ്യിദ്ബശീറലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ടി.എം ബാപ്പു മുസ്‌ലിയാര്‍, കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് സംസാരിച്ചു. കെ. മമ്മദ് ഫൈസി സ്വാഗവും മൂസ ബാസിത് നന്ദിയും പറഞ്ഞു.
............................................................................................................................
ഫൈസാബാദ്: മാനവ മൈത്രി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സാമുദായിക ഐക്യത്തിലൂടെയും സൗഹാര്‍ദത്തിലൂടെയും മാത്രമേ സമൂഹത്തിന്റെ പുരോഗതി സാധ്യമാവുകയുള്ളൂവെന്നും ബഹ്‌റൈന്‍ പാര്‍ലമെന്റ് മെമ്പര്‍ ശൈഖ് അഹ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഖറാത്ത പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 51ാം വാര്‍ഷിക 49ാം സനദ് ദാന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിബലിലസം പ്രോല്‍സാഹിപ്പിക്കുന്നവര്‍ സാഡിസ്റ്റ് മനസ്സുള്ളവര്‍. ജംഇയ്യത്തുല്‍ മുഫത്തിശീന്‍

സംഘടനക്കകത്തിരുന്ന് മറ്റൊരു സംഘടനയുടെ ആശയം പ്രചരിപ്പിക്കുന്നത് വിരോധാഭാസം 
ചേളാരി: ഏതൊരു സംഘടനക്കും അതിന്റെതായ വ്യവസ്ഥകളും, അച്ചടക്ക രീതികളും ഉണ്ട്. അത് പോലെ ഏതൊരാള്‍ക്കും സ്വതന്ത്രമായ നിലപാടുകള്‍ സ്വീകരിക്കാനും, ആശയം കൈ കൊള്ളാനും അവകാശം ഉണ്ട്. എന്നാല്‍ ഒരു സംഘടനക്കകത്തിരുന്ന് മറ്റൊരു സംഘടനയുടെ ആശയം പ്രചരിപ്പിക്കുന്നത് വിരോധാഭാസം മാത്രമല്ലന്നും, താല്‍പര്യങ്ങള്‍ മണക്കുന്ന കാര്യമാണന്നും ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ജനറല്‍ ബോഡി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
ഇത്തരം റിബലിസ്റ്റുകളെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാട് സാഡിസ്റ്റ് മനസ്സുകളുടെതാണ്. ആദര്‍ശ പോരാട്ട ചരിത്രത്തില്‍ ജാജല്യമായ ചരിത്രമുള്ള സമസ്തയെ അപമാനപ്പെടുത്താന്‍ ഒരു ശക്തിക്കുമാവില്ലന്നും സമസ്തയുടെ സംഘടനാ രീതി അറിയുന്നവര്‍ക്ക് പ്രസ്ഥാനത്തിന്റെ നൈതികതയും, ധീരതയും ബോധ്യമാണന്നും പ്രമേയം പറഞ്ഞു.

മോഡിയുടെ നീക്കത്തിനെതിരെ കേരള സര്‍ക്കാര്‍ കക്ഷിചേരണമെന്ന് മുസ്‍ലിം സംഘടനകള്‍


തിരുവനന്തപുരം: ന്യൂനപക്ഷപദ്ധതി കള്‍ക്ക് എതിരെ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാര്‍ കക്ഷി ചേരണമെന്ന് മുസ്‌ലിം സംഘടനകള്‍. ചില മുസ്‌ലിം സംഘടനകളും കേസില്‍ കക്ഷിചേരാനും സന്നദ്ധത അറിയിച്ചു.
വഖഫ് നിയമഭേദഗതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് മുസ്‌ലിംസംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് ചര്‍ച്ചക്ക് ശേഷം വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സച്ചാര്‍കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ള പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ ന്യൂനപക്ഷ, വിദ്യാഭ്യാസ, പട്ടികജാതി, പട്ടികവര്‍ഗ വകുപ്പുകള്‍ പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടികള്‍ അനുസരിച്ചുള്ള പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വിഷയം വരുന്നത്. കേസിലെ സുപ്രീംകോടതി വിധി അവസാനവാക്കായിരിക്കും.