തേഞ്ഞിപ്പാലം: അംഗീകാരത്തിന്റെ കാരണം പറഞ്ഞ് ന്യൂന പക്ഷ സ്കൂളുകൾ അടച്ചു പൂട്ടാനുള്ള സർക്കാർ നീക്കത്തിനെതിരെ അസോസിയേഷൻ ഓഫ് സമസ് മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി)യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമര പ്രഖ്യാപന കൺവൻഷൻ നാളെ (ശനി) രാവിലെ 9 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ അൺ എഴ്ഡഡ് സ്കൂളുകൾ നിർണ്ണായ പങ്ക് വഹിച്ചതായും അവകൾ അടച്ചു പൂട്ടുന്നതിന് പകരം സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ടെന്നുമിരിക്കെ വിദ്യാർഥികളുടെയും ടീച്ചേഴ്സിന്റെയും ഭാവി അനിശ്ചിതത്തിലാക്കി സർക്കാർ സ്വീകരിക്കുന്ന ഈ നിലപാടിനെതിരെ വൈവിധ്യങ്ങളായ പ്രക്ഷോഭ പരിപാടികൾ വരും ദിവസങ്ങളിൽ അസ്മിയുടെ ആഭിമുഖ്യത്തിൽ നടക്കും. കേരള വിദ്യാഭ്യാസ നിയമം (കെ. ഇ. ആർ) നിർദ്ദേശിക്കുന്ന മുഴുവൻ മാനദണ്ഡങ്ങളും പാലിച്ച് മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്ന അനേകം സ്കൂളുകളാണ് അംഗീകാരത്തിനായി കാത്തിരിക്കുന്നത്. മികച്ച ഭൗതിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നവയാണ് ഇവയിലധികവും. അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്കൂളുകൾക്ക് അംഗീകാരം നൽകുന്നതിന് പകരം എ. ഇ. ഒ മുഖേന അടച്ചുപൂട്ടാനുള്ള കത്ത് നൽകിയിരിക്കുകയാണ്. അസ്മിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത സ്കൂൾ മാനേജ്മെൻറ് പ്രതിനിധികൾക്ക് പുറമെ അംഗീകാരമില്ലാത്ത മറ്റ് സ്കൂൾ മാനേജ്മെൻറ് പ്രതിനിധികളെയും സ്കൂൾ അസോസിയേഷൻ പ്രതിനിധികളെയും സമര പ്രഖ്യാപന കൺവൻഷനിൽ പ്രതീക്ഷിക്കുന്നു.
പരിപാടി എം. കെ രാഘവൻ എം. പി ഉദ്ഘാടനം ചെയ്യും. അസ്മി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, ന്യൂന പക്ഷ സമിതി കൺവീനർ മുസ്തഫ മാസ്റ്റർ മുണ്ടുപാറ, അസ്മി സംസ്ഥാന ജന. സെക്രട്ടറി ഹാജി പി. കെ മുഹമ്മദ്, കെ. പി. എസ്. എ പ്രസിഡണ്ട് പി. പി യൂസുഫലി, കെ. കെ. എസ് തങ്ങൾ, പി. വി മുഹമ്മദ് മൗലവി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, റഹീം ചുഴലി,
നവാസ് ഓമശ്ശേരി, റഷീദ് കമ്പളക്കാട്, സലീം എടക്കര, ഒ. കെ. എം കുട്ടി ഉമരി, അഡ്വ. പി. പി ആരിഫ് ഡോ. കെ. വി അലി അക്ബർ ഹുദവി, അഡ്വ. നാസർ കാളമ്പാറ,
മജീദ് പറവണ എന്നിവർ സംബന്ധിക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 94473 35463.
- Samasthalayam Chelari