ആദര്‍ശ രംഗത്ത് കര്‍മ്മസജ്ജരാവുക: ജിഫ്‌രി തങ്ങള്‍

ആത്മീയാരോഗ്യമുളള ഉദ്ദേശശുദ്ധിയാണ് നേതൃത്വത്തിന്റെ സല്‍ഗുണമെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത മുന്നോട്ട് വെക്കുന്ന ആദര്‍ശം മഹല്ല് തലത്തില്‍ വ്യാപിപ്പിക്കാന്‍ എസ്. കെ. എസ്. എസ്. എഫ് പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. എസ്. കെ. എസ്. എസ്. എഫ് അംഗത്വ കാംപയിന്റെ ഭാഗമായി ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച വി. വി. സേ ത്രിദിന ലീഡേഴ്‌സ് പാര്‍ലിമെന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. യൂണിറ്റ് തലം മുതല്‍ സംസ്ഥാനതലം വരെയുളള പ്രവര്‍ത്തകരാണ് സംബന്ധിച്ചത്. ഓണംപിള്ളി മുഹമ്മദ് ഫൈസി ആധ്യക്ഷം വഹിച്ചു. ഹാശിറലി ശിഹാബ് തങ്ങള്‍, സാബിഖലി ശിഹാബ് തങ്ങള്‍, യു. ശാഫി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ ബഹ്‌റൈന്‍, മുസ്തഫ മുണ്ടുപറമ്പ്, സത്താര്‍ പന്തലൂര്‍, അഷ്‌റഫ് കടക്കല്‍, എസ്. വി. മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. വൈകീട്ട് നടന്ന സമാപന സെഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈകീട്ട് ഏഴിനു സ്റ്റേറ്റ് കൗണ്‍സിലേഴ്‌സ് ഗ്യാതറിംഗ് നടന്നു. 

ഇന്ന് രാവിലെ കൗസിലേഴ്‌സ് അസംബ്ലി നടക്കും. പുതിയ സംസ്ഥാന കൗസിലര്‍മാര്‍ പങ്കെടുക്കും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ലീഡേഴ്‌സ് ട്രൈനിംങിനു റഹീം ചുഴലി നേതൃത്വം നല്‍കും. ഉച്ചക്ക് ശേഷം ബാക്ക് ടു പാസ്റ്റ് സെഷന്‍ എസ്. വൈ. എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നടക്കുന്ന മിഷന്‍ 2020 സെഷനു ശാഹുല്‍ ഹമീദ് മേല്‍മുറി നേതൃത്വം നല്‍കും. പുതിയ സംസ്ഥാന ഭാരവാഹികളുടെ പ്രഖ്യാപനത്തോടെ വി.വി.സേ'18 സമാപിക്കും. 
- skssf state council