സംഹാരാത്മകമല്ല, നിര്‍മ്മാണാത്മാകമാകണം രാഷ്ട്രീയ പ്രവര്‍ത്തനം: SKSSF തൃശൂര്‍

തൃശൂര്‍: ആശയത്തെ ആശയങ്ങള്‍ കൊണ്ട് നേരിടുന്നതിന് പകരം ആയുധ പ്രയോഗത്തിലൂടെ ഒതുക്കികളയുന്ന പ്രവണത രാജ്യത്ത് അത്യന്തം അപകടകരമായ സ്ഥിതി വിശേഷം സൃഷ്ടടിക്കുമെന്ന് എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മറ്റി പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. അഭിപ്രായ സ്വാതന്ത്രത്തിനും ആശയ പ്രചരണത്തിനും വിശാലമായ സ്വാതന്ത്രം വകവച്ച് കൊടുക്കുന്ന നമ്മുടെ ഭരണഘടനയുടെ സംരക്ഷകര്‍ ആകേണ്ടവര്‍ തന്നെ ഇത്തരം ഹീന കൃത്യങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നത് അപലപനീയമാണ്. സര്‍ക്കാര്‍ ഏജന്‍സികളെ നോക്ക് കുത്തികളാക്കി തങ്ങളുടെ താല്‍പര്യങ്ങളെ നടപ്പിലാക്കാനുള്ള ശ്രമം ജനാധിപത്യത്തിനുള്ള കടുത്ത വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഫാസിസത്തിന്റെ വകഭേദങ്ങളായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ. ഫാസിസത്തിന്റെ സാഹിത്യ ലോകത്ത് നിന്നും ഉയര്‍ന്ന് വരുന്ന ചെറുത്ത് നില്‍പ്പിനും കെ പി രാമനുണ്ണി ഉള്‍പ്പടെയുള്ള പ്രവര്‍ത്തനത്തിനും യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തൊഴയൂര്‍ ദാറുറഹ്മയില്‍ ചേര്‍ന്ന യോഗത്തില്‍ പുതുതായി ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സമസ്ത ജില്ലാ പ്രസിഡന്റ് എസ് എം കെ തങ്ങള്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി കരീം ഫൈസി പൈങ്കണ്ണിയൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മഅ്‌റൂഫ് വാഫി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാഫിള് അബൂബക്കര്‍ സിദ്ധീഖ് വിഷയാവതരണം നടത്തി. ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് ദാരിമി അല്‍ ഹൈതമി, ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ ജനറല്‍ സെക്രട്ടറി ഇല്യാസ് ഫൈസി ജംഇയ്യത്തുല്‍ ഖുത്തബ ജനറല്‍ സെക്രട്ടറി ഇസ്മായീല്‍ റഹ്മാനി, എസ് കെ എസ് എസ് എഫ് ജില്ലാ ട്രഷറര്‍ അമീന്‍ കൊരട്ടിക്കര, വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികള്‍ മേഖല പ്രസിഡന്റ് സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur