ഹമീദലി ശിഹാബ് തങ്ങള്‍ക്ക്‌ സുന്നി ബാലവേദിയുടെ ആദരം

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സ്ഥാപക പ്രസിഡണ്ടും എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന അദ്ധ്യക്ഷനുമായ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളെ സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ആദരിക്കുന്നു. സമസ്ത കേരള സുന്നി ബാലവേദി സ്ഥാപക നേതാക്കളില്‍ പ്രമുഖരും ഒന്നര പതിറ്റാണ്ടിലേറെ സുന്നി ബാലവേദി അദ്ധ്യക്ഷനുമായ ഹമീദലി ശിഹാബ് തങ്ങളെ സംഘടന നടത്തി വരുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ''ഓര്‍മ്മയുടെ ഓളങ്ങളില്‍'' ഓര്‍മ്മ സംഗമത്തില്‍ വെച്ചാണ് ആദരിക്കുന്നത്. മുന്‍ സമസ്ത ഉപാദ്ധ്യക്ഷനും സുന്നി ബാലവേദി ശില്‍പ്പിയുമായ പാണക്കാട് സയ്യിദ് ഉമര്‍ അലി ശിഹാബ് തങ്ങളുടെ മകനും നിരവധി സ്ഥാപനങ്ങളുടെ മുഖ്യ ഭാരവാഹിയും മത സാമൂഹ്യ രംഗത്തെ നിറ സാന്നിദ്ധ്യവുമാണ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. 24 ന് ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി. കെ. എം. സ്വാദിഖ് മുസ്ലിയാര്‍, ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, എം. എ ഉസ്താദ് ചേളാരി, ഡോ. എന്‍. എ. എം അബ്ദുല്‍ ഖാദര്‍, കെ. മോയിന്‍കുട്ടി മാഷ്, ഇമ്പിച്ചി കോയ മുസ്ലിയാര്‍, സത്താര്‍ പന്തല്ലൂര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, കെ. ടി ഹുസൈന്‍ കുട്ടി മുസ്ലിയാര്‍, മൊയ്ദീന്‍ മുസ്ലിയാര്‍ പുറങ്ങ്, അഫ്‌സല്‍ രാമന്തളി, ഷഫീഖ് മണ്ണഞ്ചേരി, ഫുആദ് വെള്ളിമാട്കുന്ന് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. 
- Samastha Kerala Jam-iyyathul Muallimeen