ഹിദായ നഗര്‍: എസ്. കെ. എസ്. എസ്. എഫ് ത്രിദിന ലീഡേഴ്‌സ് പാര്‍ലമെന്റ് വിവിസേ 18 ന് തുടക്കമായി. ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ത്രിദിന ലീഡേഴ്‌സ് പാര്‍ലമെന്റിന് ഇന്നലെ കാലത്ത് പത്തുമണിക്ക് നടന്ന പതാക ഉയര്‍ത്തലോടെ തുടക്കമായി. കോഴിക്കോട് ഖാളി സയ്യിദ് ജമലുല്ലൈല്‍ തങ്ങള്‍ പതാക ഉയര്‍ത്തി.
ഇന്ന് 'സ്‌റ്റേറ്റ് ലീഡര്‍ഷിപ്പ് പാര്‍ലമെന്‍റ്' നടക്കും. സംസ്ഥാനത്തെ യൂണിറ്റുകളില്‍ നിന്നായി ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത അയ്യായിരം പ്രതിനിതികള്‍ പങ്കെടുക്കും. പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് സമസ്ത മുശാവറ അംഗം മരക്കാര്‍ ഫൈസിയുടെ നേതൃത്വത്തില്‍ സിയാറത്ത് നടക്കും. സമസ്ത പ്രസിഡന്‍റ് സയ്യിദ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്റുദ്ധീന് തങ്ങള്‍ ബഹ്‌റൈന്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. അഷ്‌റഫ് കടക്കല്‍, സത്താര്‍ പന്തല്ലൂര്‍, എസ് വി മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കും. വൈകീട്ട് നാലു മണിക്ക് സമാപന സെക്ഷനില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ദാറുല്‍ സെക്രട്ടറി യൂ. ശാഫി ഹാജി എന്നിവര്‍ സംസാരിക്കും.
രാത്രി കൗണ്‍സിലേഴ്‌സ് പാര്‍ലമെന്റ് നടക്കും. സമസ്ത മനേജര് കെ മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച പുതുതായി തെരഞ്ഞെടുത്ത സംസ്ഥാന കൌണ്‍സിലര്‍മാാര്ക്ക് പരിശീലനം നല്‍കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ റഹീം ചുഴലി, അഹ്മദ് വാഫി എന്നിവര്‍ ട്രൈനിംഗിന് നേതൃത്വം കൊടുക്കും. ഉച്ചക്ക് ശേഷം നടക്കുന്ന അനുസ്മരണ സെക്ഷനില്‍ സംഘടനയുടെ മുന്‍കാല സാരഥികളായ എം എ പരീത്, എം പി കടുങ്ങല്ലൂര്‍ മുസ്തഫ മുണ്ടുപാറ, നാട്ടിക മുഹമ്മദലി, ഒ. കെ. എം കുട്ടി ഉമരി, സി. എച്ച് ത്വയ്യിബ് ഫൈസി, അബ്ദുറസാഖ് ബുസ്താനി, സലീം എടക്കര എന്നിവര്‍ പങ്കെടുക്കും.
- skssfleadersparliament