വെങ്ങപ്പള്ളി : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ
ഇസ്‌ലാമിക് അക്കാദമിയുടെ കീഴിലുള്ള സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്‌മാരക
തഹ്‌ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് 3 വിദ്യാര്‍ത്ഥികള്‍ കൂടി വിശുദ്ധ
ഖുര്‍ആന്‍ മനഃപാഠമാക്കി. 2007 ല്‍ ആരംഭിച്ച സ്ഥാപനത്തില്‍ രണ്ടും മൂന്നും
ബാച്ചുകളിലായി അഡ്‌മിഷന്‍ നേടിയ പള്ളിക്കല്‍ കാരക്കുനിയിലെ പരേതനായ സയ്യിദ്
പൂക്കോയ തങ്ങളുടെ മകന്‍ സയ്യിദ് ഇല്‍യാസ്, പുതുശ്ശേരിക്കടവിലെ മുസ്‌തഫയുടെ മകന്‍
മുഹമ്മദ് ഇഖ്‌ബാല്‍ , ഉള്ളിശ്ശേരി പുളിക്കലകത്ത് സ്വാദിഖിന്റെ മകന്‍ അജ്‌മല്‍
എന്നിവരാണ് പുതുതായി പഠനം പൂര്‍ത്തിയാക്കിയത് .
മൂന്ന് വര്‍ഷം കൊണ്ട്
വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുന്നതോടൊപ്പം എസ് എസ് എല്‍ സി യും കൂടി നല്‍കുന്ന
വിധമാണ് സ്ഥാപനത്തിലെ സിലബസ്സ്. നിലവില്‍ 45 വിദ്യാര്‍ത്ഥികള്‍ പഠിച്ചു
കൊണ്ടിരിക്കുന്ന സ്ഥാപനത്തില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചവര്‍ സ്ഥാപനത്തില്‍
തന്നെ വാഫീ കോഴ്‌സില്‍ ഉപരി പഠനം നടത്തി കൊണ്ടിരിക്കയാണ് . മദ്രസ 5 ഉം സ്‌കൂള്‍ 7
ഉം ക്ലാസ്സുകള്‍ പൂര്‍ത്തീകരിച്ചവരില്‍ നിന്നും സെലക്ഷന്‍ പരീക്ഷയില്‍
വിജയികളാവുന്നവര്‍ക്കാണ് ഇവിടെ അഡ്‌മിഷന്‍ ലഭിക്കുക. വിദ്യാര്‍ത്ഥികളുടെ
താമസ-ഭക്ഷണ-പഠന ചെലവുകള്‍ പൂര്‍ണ്ണമായും സ്ഥാപനമാണ് വഹിക്കുന്നത് .