എറണാകുളം : കേരളത്തിലെ ആദ്യ ഉറുദു നോവലിസ്റ്റായ സുലൈഖ ഹുസൈന്റെ
മാസ്റ്റര്‍ പീസ് നോവലായ `ഏക് ഫൂല്‍ ഹസാര്‍ ഗം' എന്ന നോവല്‍ മലയാളത്തിലേക്ക്
പരിഭാഷപ്പെടുത്തുന്നു. ഹൃദയഹാരിയായ ഇരുപത്തേഴോളം ഉറുദു നോവലുകളെഴുതിയ മലയാളിയായ
സുലൈഖ ഹുസൈന്റെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന രണ്ടാമത്തെ
നോവലാണിത്.
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ്
ഇത് മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യുന്നത്. ഈ ആവശ്യാര്‍ത്ഥം വിദ്യാര്‍ത്ഥികളായ
നൗഫല്‍ വല്ലപ്പുഴ, ശമ്മാസ് മട്ടന്നൂര്‍ , റാസി മുറയൂര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
ഈ നോവലിന്റെ ആശയ സംഗ്രഹം കൈമാറുകയും ചെയ്‌തു.
ഉര്‍ദു സാഹിത്യത്തിന് മികച്ച
സംഭാവനകള്‍ നല്‍കിയ സുലൈഖ ഹുസൈന് മലയാളത്തില്‍ അര്‍ഹിക്കുന്ന പരിഗണന
ലഭിച്ചിരുന്നില്ല. മാധ്യമങ്ങളുടെ ഇടപെടലുകളോടെയാണ് സുലൈഖ ഹുസൈന്‍ കേരളത്തിന്
പരിചിതമായത്. മാധ്യമങ്ങളില്‍ വന്ന ഉടനെ ഇവര്‍ സുലൈഖ ഹുസൈനെ സന്ദര്‍ശിച്ചിരുന്നു.