ദാറുല്‍ ഹുദാ ഹജ്ജ് ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചു

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ യുടെ കീഴില്‍ 2012 ഹജ്ജിന് ഗവണ്‍മെന്റ് വഴി പോകാനാഗ്രഹിക്കുന്നവരെ സഹായിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി ഹെല്‍പ് ഡെസ്‌ക് തുറന്നു. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാലു മണി വരെ മതിയായ രേഖകള്‍ സഹിതം ദാറുല്‍ ഹുദാ കാമ്പസിലെ ഹാദിയാ ഓഫീസിലെത്തുന്നവര്‍ക്ക് അപേക്ഷകള്‍ പൂരിപ്പിച്ചു നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ 9447107716, 9847516621