Monday, August 04, 2014

SKSSF സംസ്ഥാന ത്വലബാ സമ്മേളനം സെപ്തംബര്‍ 12, 13 തിയ്യതികളില്‍ പൊന്നാനിയില്‍

സ്വാഗത സംഘം രൂപീകരണം പൊന്നാനിയില്‍ 
സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപള്ളി 
മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു
പൊന്നാനി : നീതിബോധത്തിന്റെ നിതാ
ന്ത ജാഗ്രത എന്ന പ്രമേയമുയര്‍ത്തി 2015 ഫെബ്രുവരിയില്‍ തൃശൂരില്‍ നടക്കുന്ന എസ് കെ എസ് എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാന ത്വലബാ സമ്മേളനം സെപ്തംബര്‍ 12, 13 തിയ്യതികളില്‍ പൊന്നാനി മഖ്ദൂം നഗറില്‍ സംഘടിപ്പിക്കും. കേരളത്തിലെ വിവിധ ദര്‍സ്, അറബിക് കോളജുകളിലെ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുക്കും. മതവൈജ്ഞാനിക, പ്രബോധന രംഗത്തെ പുതു പ്രവണതകളും നവ സാധ്യതകളും വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്യും.
പൊന്നാനി എം ഐ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. പുറങ്ങ് അബ്ദുല്ല മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ത്വലബാ വിങ് ചെയര്‍മാന്‍ റഷീദ് ഫൈസി വെള്ളായിക്കോട്, കണ്‍വീനര്‍ ബാസിത് ചെമ്പ്ര, ജില്ലാ സെക്രട്ടറി വി കെ ഹാറൂണ്‍ റഷീദ് മാസ്റ്റര്‍, കെ സെയ്ത് ഹാജി(മസ്‌ക്കറ്റ്), പി വി മുഹമ്മദ് കുട്ടി ഫൈസി (ദുബൈ), എ എം ഹസ്സന്‍ബാവ ഹാജി, ടി മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, ടി എ റഷീദ് ഫൈസി, റഫീഖ് ഫൈസി തെങ്ങില്‍, എ കെ കെ മരക്കാര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, അബ്ദുറസാഖ് പുതുപൊന്നാനി, ജലീല്‍ പട്ടര്‍കുളം പ്രസംഗിച്ചു.
- Rafeeq CK

No comments:

Post a Comment