ബാലരാമപുരം: സംസ്‌കാരിക ബോധവും മാനവിക മൂല്യങ്ങളും പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളുമാവണമെന്ന് ഉബൈദുള്ള എം.എല്‍.എ അഭിപ്രായപ്പെട്ടു. അല്‍ അമാന്‍ എജ്യുക്കേഷണല്‍ കോംപ്ലക്‌സിനു കീഴില്‍ ബാലരാമപുരത്ത് ഇടമനക്കുഴിയില്‍ പുതുതായി ആരംഭിച്ച ഗ്രീന്‍ ഡോം പബ്ലിക് സ്‌കൂള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കാലത്ത് കാലോചിതമായ വിദ്യ കരസ്തമാക്കല്‍ മനുഷ്യന്റെ ബാധ്യതയാണെന്നും എല്ലാ മതങ്ങളിലും വിദ്യാഭ്യാസം പ്രേത്സാഹകമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് എം. രവീന്ദ്രന്‍, കെ.പി.സി.സി സെക്രട്ടറി എം. വിന്‍സെന്റ്, എം. ശാനവാസ്, എ.എം സുധീര്‍, എം. ബാബുജാന്‍, എം.എച്ച് ഹുമയൂണ്‍ കബീര്‍, വിന്‍സെന്റ് ഡി പോള്‍, ശ്രീമതി ആര്‍. റാണി, ശിവകുമാര്‍, സലീം മൗലവി പാച്ചല്ലൂര്‍, ഹാറൂന്‍ റഷീദ് പെരിങ്ങമല, അബ്ദുറഹ്മാന്‍ ഹുദവി, ശക്കീര്‍ വാണിമേല്‍, സ്വാലിഹ് ഹുദവി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
- alamanedu complex