കോഴിക്കോട്: അണി ചേരുക; നീതികാക്കാന്‍ എന്ന സന്ദേശവുമായി എസ് കെ എസ് എസ് എഫ് അംഗത്വ പ്രചരണ കാലത്തിന് തുടക്കം കുറിച്ചു. സ്ഥാപക പ്രസിഡന്റ് അശ്റഫ് ഫൈസി കണ്ണാടിപ്പറമ്പ് പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങളില്‍ നിന്ന് ആദ്യ അപേക്ഷവാങ്ങിയാണ് തുടക്കം കുറിച്ചത്. ജൂണ്‍ 14 മുതല്‍ ജൂലൈ 13 വരെയാണ് അംഗത്വ പ്രചരണ കാലം. റിട്ടേനിംഗ് ഓഫീസര്‍മാര്‍, നിരീക്ഷകര്മാര്, ജില്ലാ ഇലക്ഷന് കമ്മീഷണമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാമ്പയിന് പ്രവര്‍ത്തങ്ങള്‍ നടക്കുന്നത്. ഇവര്‍ക്കുള്ള ശില്പശാല പനങ്ങാങ്ങര, കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, മംഗലാപുരം, നീലഗിരി എന്നിവിടങ്ങളില്‍ നടന്നു. ആഗസ്ത് 31 നകം പുതിയ ശാഖ കമ്മറ്റികളും, സെപ്തമ്പര്‍ 30 നകം ക്ലസ്റ്റര്‍ കമ്മറ്റികളും ഒക്ടോബര്‍ 15 നകം മേഖല കമ്മറ്റികളും നിലവില്‍ വരും .നവമ്പര്‍ 14,15 തിയ്യതികളില്‍ സംസ്ഥാന കൗണ്‍സിലും നടക്കും. കാമ്പയിന് ചെയര്മാന് അബ്ദുറഹീം ചുഴലി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, ശാഹുല്‍ ഹമീദ് മേല്‍മുറി, ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, ജി എം സ്വാലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ ,ഹബീബ് ഫൈസി കോട്ടോപാടം എന്നിവര്‍ സംബന്ധിച്ചു. സത്താര്‍ പന്തലൂര്‍ സ്വാഗതവും, റശിദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
തമിഴ്നാട് സംസ്ഥാന തല ഉല്‍ഘാടം നീലഗിരി ജില്ലയില്‍ സമസ്ത ജില്ലാ സെക്രട്ടറി മുഹമ്മദ് അലിബാഖവി മുജീബ് റഹ്മാന് നെല്ലാകൊട്ടയെ അംഗത്വം ചേര്‍ത്ത് നിര്‍വ്വഹിച്ചു. ഹാരിസ് ഫൈസി വിളങ്ങൂര്,ഹനീഫ ഫൈസി കൊഴിപ്പാലം,ബഷീര്‍ റബ്ബാനി, സുഹൈബ് നിസാമി, മുര്‍ഷിദ് പെരിയഷൊല എന്നിവര്‍ അംബന്ധിച്ചു
കര്‍ണ്ണാടക സംസ്ഥാന തല ഉല്‍ഘാടം മംഗലാപുരത്ത് സമസ്ത ജില്ലാ അധ്യക്ഷന്‍ ത്വാഖ അഹമ്മദ് മൗലവി കാമ്പസ് വിംഗ് കണ്‍വീനര്‍ ബദറുദ്ദീനെ ചേര്‍ത്ത് അംഗത്വം ചേര്‍ത്ത് നിര്‍വ്വഹിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: എസ് കെ എസ് എസ് എഫ് അംഗത്വ പ്രചരണ കാലം സംസ്ഥാന തല ഉല്‍ഘാടനം അശ്റഫ് ഫൈസി കണ്ണാടിപ്പറമ്പ് പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങളില്‍ നിന്ന് ആദ്യ അപേക്ഷവാങ്ങി നിര്‍വ്വഹിക്കന്നു.
- SKSSF STATE COMMITTEE