കോഴിക്കോട്: മുസ്ലിം സമുദായത്തിലെ ഐകൃത്തെക്കുറിച്ചും നേതാക്കളുടെവേദി പങ്കിടലിനെക്കുറിച്ചും വേവലതി പറയുന്നതിന് മുമ്പ് കാന്തപുരം അബുബകര്‍ മുസ്ലിയാര് സ്വയം തെറ്റുതിരുത്താന്‍ തയ്യാറാവണമെന്ന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒണംപള്ളി മുഹമ്മദ് ഫൈസി പ്രസ്താവിച്ചു. രഞ്ജിപ്പിന്റെയും സൗഹൃദത്തിന്റെയും വാക്താക്കളാണ് പാണക്കാട് തങ്ങന്മാര്. സമൂഹത്തില്‍ ചിദ്രതക്കെതിരെയാണ് അവര്‍ എക്കാലത്തും നിലകൊണ്ടത്. ശരീഅത്ത് സംരക്ഷണകാര്യത്തില്‍ പോലും സമുദായ ഐക്യത്തെ എതിര്‍ക്കുകയാണ് കാന്തപുരം ചെയ്ത്. പാണക്കാട് തങ്ങള്മാര് ഖാസിസ്ഥാനം വഹിക്കുന്ന മഹല്ലുകളില്‍ പോലും കാന്തപുരം തന്നെ സമാന്തര ഖാസിയായി ചാമയുന്നത് അദ്ദേഹത്തിന്റെ ചിദ്രതാപ്രവണതയാണ് വ്യക്തമാക്കുന്നത്. നിലനില്പിന് വേണ്ടി പാണക്കാട് തങ്ങള്‍മാരോടുള്ള ആദരവ് അഭിനയിക്കാറുള്ള കാന്തപുരത്തിന്റെ തനിനിറം പുതിയ പരാമര്‍ശത്തിലൂടെ വ്യക്മായിരിക്കുകയാണ്.
- SKSSF STATE COMMITTEE