കാസര്‍കോട്: നന്മയുടെ വസന്തം നേരിന്റെ സുഗന്ധം എന്ന പ്രമേയത്തില്‍ എസ്കെഎസ്എസ്എഫ് റമളാന്‍ കാമ്പയിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണത്തിന് പുതിയ ബസ്റ്റാന്റ് ടി.കെ.എം ബാവ മുസ്ലീയാര്‍ നഗരില്‍ പ്രൗഢതുടക്കം. പരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ട് സ്വാഗത സംഘം ചെയര്മാന് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് പതാക ഉയര്‍ത്തി. ആദൂര്‍ ഉമ്പു തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സമസ്ത പ്രസിഡന്റ് ചെമ്പിരിക്ക മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന് ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഭക്ഷണം ആരോഗ്യത്തിന്, രോഗത്തിനല്ല എന്ന വിഷയത്തില്‍ അബ്ദുല്‍ മജീദ് ബാഖവി തളങ്കര പ്രഭാഷണം നടത്തി. സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് മഹ് മൂദ് സ്വഫ് വാന്‍ തങ്ങള്‍ നേതൃത്വം നല്കി.സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഫൈസി ജെഡിയാര്‍, എസ് പി സ്വലാഹുദ്ദീന്‍, അബൂബക്കര്‍ സ്വാലൂദ് നിസാമി, യു ബശീര്‍ ഹാജി ഉളിയത്തടുക്ക, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, അബ്ബാസ് ഫൈസി ചേരൂര്‍, ഹമീദ് കേളോട്ട്, മുഹമ്മദ് കുഞ്ഞി തുരുത്തി, എം എ എച്ച് മഹ്മൂദ് ഹാജി ചെങ്കള, സയ്യിദ് അബൂബക്കര്‍ തങ്ങള്‍, ബഷീര്‍ ദാരിമി തളങ്കര, ദൃശ്യ മുഹമ്മദ് കുഞ്ഞി, ഹനീഫ് തങ്ങള്‍ ചേരൂര്‍, മൊയ്തീന് കുഞ്ഞി ചെര്‍ക്കള, ലത്തീഫ് കൊല്ലമ്പാടി എന്നിവര്‍ സംബന്ധിച്ചു.
ഇന്നു രാവിലെ സ്ത്രീ; നിങ്ങള്‍ക്ക് ഇങ്ങനെയും ജീവിക്കാം എന്ന വിഷയത്തില്‍ അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും. നാളെ 'ധനമോഹം വലച്ച ജീവിതങ്ങള്‍' എന്ന വിഷയത്തില്‍ ശൗക്കത്തലി വെള്ളമുണ്ട പ്രഭാഷണം നടത്തും. പ്രഭാഷണം ശ്രവിക്കാനായി സ്ത്രീകള്‍ക്ക് പ്രത്യേകം സ്ഥലസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

- Secretary, SKSSF Kasaragod Distict Committee.