മമ്പുറം ജിഫ്രി തങ്ങള്‍ ആണ്ട് നേര്‍ച്ച ഇന്ന് സമാപിക്കും

തിരൂരങ്ങാടി: തെന്നിന്ത്യയിലെ സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ഖുത്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളവര്‍കളുടെ അമ്മാവനും ഭാര്യാപിതാവുമായ സയ്യിദ് ഹസന്‍ ജിഫ്രി തങ്ങളുടെ ആണ്ടു നേര്‍ച്ച നാളെ സമാപിക്കും. കഴിഞ്ഞ ബുധനാഴ്ച്ച വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം നടന്ന കൂട്ടസിയാറത്തന് അഹമ്മദ് കോയ ജമുലുല്ലൈലി തങ്ങളും കൊടികയറ്റത്തിന് മമ്പുറം സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങളും നേതൃത്വം നല്‍കി. ഇന്നലെ മഖാം മജ്‌ലിസില്‍ പ്രത്യേക മൗലിദ് പരായണം നടന്നു. ഇന്ന് വൈകീട്ട് നടക്കുന്ന ഖതം ദുആ, മൗലിദ് തുടങ്ങിയ പരിപാടികളോടെ നേര്‍ച്ച പരിപാടികള്‍ സമാപിക്കും.മമ്പുറം ഖതീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍, യു ശാഫി ഹാജി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ. സി മുഹമ്മദ് ബാഖവി, അലി മൗലവി, അബ്ദുല്‍ ഖാദര്‍ കുട്ടി ഫൈസി തുടങ്ങിയവര്‍ പങ്കെടുക്കും.
- Darul Huda Islamic University