തംജീദ് 2015; മാരാമുറ്റം മഹല്ലില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

പുറങ്ങ് മാരാമുറ്റം: എസ് കെ എസ് എസ് എഫ് റമളാന്‍ കാംപയിന്റെ ഭാഗമായി പുറങ്ങ് മാരാമുറ്റം യൂണിറ്റ് തംജീദ് 2015 റംസാന്‍ കാംപയിന്‍ സ്വാഗത സംഘം രൂപീകരിച്ചു. ബദ്‌റുല്‍ ഹുദാ മദ്രസയില്‍ വെച്ച് നടന്ന യോഗത്തില്‍ സ്ദര്‍ മുഅല്ലിം ഹസ്സന്‍ അന്‍വരി, മഹല്ല ജമാഅത്ത് കമ്മറ്റി മെമ്പര്‍ നൗഷാദ്, ആസിഫ് പുറങ്ങ് തുടങ്ങി ശാഖാ പ്രവര്‍ത്തകരും പങ്കെടുത്തു. ക്യാംപയിന്‍ വിജയമാക്കുവാനും മഹല്ല് നിവാസികള്‍ക്ക് ഉപകാരപ്രദമാവുന്ന നിലയില്‍ മതപഠനക്ലാസുകളും വനിതാ പഠന വേദിയും, മജ്‌ലിസുന്നൂറും, ബദര്‍ സ്മൃതിയും, ഖത്ത്മുല്‍ ഖുര്‍ആനും, സമൂഹ സിയാറത്തും സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനമായി. ക്യാപയിന്റെ വിജയത്തിനായി വിപുലമായ സ്വാഗസംഘം രൂപീകരിച്ചു. മുഖ്യ രക്ഷാധികാരികളായി മഹല്ല് ഖത്തീബ് കെ വി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, ജമാഅത്ത് സെക്രട്ടറി മുഹമ്മദലി മാസ്റ്റര്‍, സദര്‍ മുഅല്ലിം ഹസ്സന്‍ അന്‍വരി, പഞ്ചായത്ത് മെമ്പര്‍ എന്‍ അബൂബക്കര്‍ സാഹിബ് എന്നിവരും ചെയര്‍മാനായി മഹല്ല് ജമാഅത്ത് കമ്മറ്റി അംഗം നൗഷാദ് മാരാമുറ്റം വര്‍ക്കിംഗ് ചെയര്‍മാനായി ആസിഫ് വി കണ്‍വീനറായി ഷഹീം ജോയിന്റ് കണ്‍വീണര്‍മാരായി റാഷിദ്, ശമീര്‍ ഹുദവി, ബിലാല്‍, സല്‍മാനുല്‍ ഫാരിസ്, ഫസീഹ് അംഗങ്ങളായി റിയാസ്, നിയാസ് ഹുദവി, ഹന്നാന്‍, നുസൈബലി, നസീം, നിയാസ് ഒ, മൂനീര്‍ അഷ്‌റഫ് തുടങ്ങിയവരെയും ട്രഷററായി വാഹിദ് നെയും തെരെഞെടുത്തു.

മാരാമുറ്റം യൂണിറ്റ് പെരുന്നാള്‍ ദിനത്തില്‍ ഈദ് നൈറ്റ് സംഘടിപ്പിക്കും
പുറങ്ങ് മാരാമുറ്റം: വിശുദ്ധിയുടെ വസന്തോത്സവമായ റമാളാന്‍ വിടപറയുന്നതോടെ പെരുന്നാള്‍ ദിനത്തിന് സ്വാഗതമോതി പെരുന്നാള്‍ ദിനത്തില്‍ രാത്രി മഗരിബ് നമസ്‌കാരാനന്തരം മാരാമുറ്റം മസ്ജിദ് അങ്കണത്തില്‍ ഈദ് നൈറ്റ് സംഘടിപ്പിക്കാന്‍ ശാഖാ എസ് കെ എസ് എസ് എഫ് തീരുമാനിച്ചു. കേരളത്തിലെ പ്രമുഖ പ്രഭാഷകനും പ്ണ്ഡിതനുമായ മുനീര്‍ ഹുദവി ഈദ് സന്ദേശ മുഖ്യപ്രഭാഷണവും ഉത്തേരേന്ത്യന്‍ ഖവ്വാലിയും ബുര്‍ദ്ദ മജ്‌ലിസും, ദഫ് പ്രദര്‍ശനവും സംഘടിപ്പിക്കും. ഒരു മാസക്കാലത്തോളം മുസ്ലിം സമൂഹം സൃഷ്ടിച്ചെടുക്കുന്ന മത ചൈതന്യത്തെ ഇല്ലായ്മചെയ്യാന്‍ പെരുന്നാള് ദിനത്തില്‍ യുവ സമൂഹം മുന്നിട്ടിറങ്ങുമ്പോള്‍ ഇത്തരം ഈദ് സന്ദേശ സദസ്സുകളും പ്രവാച പ്രകീര്‍ത്തന സംരംഭങ്ങളും ജീവിത വിജയത്തിന് വഴിയൊരുക്കുമെന്ന് ശാഖാ ഭാരാവാഹികള്‍ അഭിപ്രായപ്പെട്ടു. ഈദ് നൈറ്റിന്റെ വിജയത്തിനായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നും കൂടുതല്‍ യൂവാക്കളുടെ പങ്കാളിത്വം ഉറപ്പാക്കണമെന്നും യോഗം ആവിശ്യപ്പെട്ടു.

മാരാമുറ്റം ജുമാമസ്ജിദ് മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം ജൂലായ് 2ന്
മാരാമുറ്റം ജുമാമസ്ജിദ്: ജിദതംജീദ് 2015 ക്യാമ്പയിന്റെ ഭാഗമായി നോമ്പ് 15ന് ജൂലായ് 2ന് രാവിലെ 9മണിക്ക് മാരാമുറ്റം ജുമാമസ്ജിദില്‍ വിപൂലമായി മജ്‌ലിസുന്നൂര്‍ സംഘടിപ്പിക്കും. പുറങ്ങ് മാരാമുറ്റം മഹല്ല് ഖത്തീബ് കെവി കുഞ്ഞഹമ്മദ് മുസ്ലിയാര്‍ സദസ്സിന് നേതൃത്വം നല്‍കും. ദൈനം ദിനം സമൂഹം നേരിടുന്ന നീറുന്ന നൂറ് കണക്കിന് പ്രശ്‌നങ്ങള്‍ക്ക് വലിയ പരിഹാരം നല്‍കാന്‍ ഇത്തരം മജ്‌ലിസുകള്‍ക്ക് സാധിക്കും.

മാരാമുറ്റം ജുമാമസ്ജിദ് സമൂഹ സിയാറത്ത് കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും
മാരാമുറ്റം ജുമാമസ്ജിദ്: പാപ മോചനത്തിന്റെ പത്തില്‍ ഖത്ത്മുല്‍ ഖുര്‍ആനും സമൂഹ സിയാറത്തും സംഘടിപ്പിക്കും. സമൂഹ സിയാറത്തിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. തറാവീഹ് നമസ്‌കാരത്തിന് ശേഷമായിരിക്കും സിയാറത്ത് നടത്തപ്പെടുക. എല്ലാ ഒറ്റയിട്ട രാവുകളില്‍ പ്രാര്‍ത്ഥനയും ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസും സംഘടിപ്പിക്കും. ഇത്തരം സല്‍കര്‍മ്മങ്ങള്‍ക്കായി എല്ലാ ആളുകളും മുന്നോട്ട് വരണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജീവിതത്തില്‍ വന്‍ മാറ്റമുണ്ടാക്കുമെന്നും തീര്‍ച്ചയാണെന്ന് തംജീദ് 2015 ഭാരവാഹികള്‍ റമസാന്‍ സന്ദേശത്തില്‍ അറിയിച്ചു.

റംസാന്‍ മതപഠന ക്ലാസുകളും വനിതാ സംഗമവും മഹല്ലിന്റെ ദീനീ ചെതന്യം വര്‍ദ്ധിപ്പിക്കും
മാരാമുറ്റം ജുമാമസ്ജിദ്: റമളാനിന്റെ മഹാത്മ്യവും കര്‍മ്മങ്ങളുടെ മതകീയ രീതിശാസ്ത്രവും വിവരിക്കുന്ന മതപഠനക്ലാസുകളും വനിതാ സംഗമവും മഹല്ലിന്റെ കെട്ടുറപ്പും എക്യവും വളര്‍ത്താനും ദീനി ചൈതന്യം നിലനില്‍ക്കാനും കാരണമാവുമെന്ന് മഹല്ല് ജമാഅത്ത സെക്രട്ടറി ജനാബ് മുഹമ്മദലി മാസ്റ്റര്‍ തംജീദ് 2015 സംഘാടകരോട് അഭിപ്രായപ്പെട്ടു. ഇത്തരെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ നഷ്ടപ്പെട്ടു പോയ ദീനീ തനിമയും ആത്മ വിശ്യാസവും വീണ്ടെടുക്കുവാനും കഴിയുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച ദിനങ്ങളില്‍ ജുമഅക്ക് ശേഷം പള്ളിയിലും ഈ വരുന്ന ജൂണ്‍ 25ന് മദ്രസിയിലുമായാണ് ആദ്യ ഘട്ട ക്ലാസുകള്‍ നട്ടാന്‍ തൂരുമാനമായത്. മത പഠനക്ലാസുകളില്‍ ശരീഫ് ഫൈസി ആനക്കര, റഫീഖ് ഫൈസി തെങ്ങില്‍, അസ്ലം ഐലക്കാട്, ശഹീര്‍ അന്‍വരി, കാദര്‍ ഫൈസി തലക്കശ്ശേരി തൂടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

വനിതാ സംഗമം വിജയിപ്പിക്കുക.
മാരാമുറ്റം ജുമാ മസ്ജിദ്: തംജീദ് 2015 ക്യാമ്പയിന്‍ പരിപാടികളുടെ ഭാഗമായി ഈ വരുന്ന ജൂണ്‍ 25ന് മാരാമുറ്റം രാവിലെ 9 മണിക്ക് മാരാമുറ്റം മദ്രസയില്‍ നടത്തപ്പെടുന്ന വനിതാ സംഗമ മത പഠന വേദി വന്‍ വിജയമാക്കണമെന്ന് ക്യാമ്പയിന്‍ ഭാരവാഹികള്‍ മഹല്ല് നിവാസികളോട് ആവിശ്യപ്പെട്ടു. മഹല്ലിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്ലാസുകള്‍ വ്യാപിപ്പിക്കുവാനുള്ള ചര്‍ച്ചകള്‍ക്കും വേദി വഴിയൊരുങ്ങുമെന്ന് ഭാരാവാഹികള്‍ വാര്‍ത്താ സമ്മോളനത്തില്‍ അറിയിച്ചു.
- ali BinMuhammed