സമസ്ത ബഹ്‌റൈന്‍ നോമ്പ് തുറ ശ്രദ്ധേയം

മനാമ: സഹജീവികളോടുള്ള കാരുണ്യബോധത്തെ തൊട്ടുണര്‍ത്താന്‍ ഏറെ പ്രചോദനം നല്‍കുന്ന വിശുദ്ധ റമളാന്‍ മാസം മുഴുവനും സമസ്ത കേരള സുന്നീ ജമാഅത്ത് കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ മനാമയിലും ഏരിയ കമ്മിറ്റികളുടെ കീഴില്‍ അതതു ഏരിയകളിലും പ്രത്യേക നോമ്പുതുറ സംഘടിപ്പിച്ചുവരുന്നു. ദിവസവും 400ല്‍പരം വിശ്വാസികളാണ് നോമ്പുതുറക്കാന്‍ എത്തുന്നത്. സമസ്തയുടെയും പോഷക സംഘടനകളുടെയും സഹകരണത്തോടെ നടത്തി വരുന്ന ഈ സംരംഭത്തിലേക്ക് ജനങ്ങളുടെ നിസ്സീമമായ സഹകരണവും സഹായവുമാണുള്ളത്. നോമ്പ് തുറയോടനുബന്ധിച്ചു പ്രത്യേകം നസ്വീഹത്തും പ്രാര്‍ത്ഥനാ മജ്‌ലിസും സമസ്ത കോഡിനേറ്റര്‍ മൂസ മൗലവിയുടെ നേതൃത്വത്തിലും രാത്രി 10:30ന് നടക്കുന്ന താറാവീഹ് നമസ്‌കാരം അല്‍ഹാഫിള് ശറഫുദ്ധീന്‍ മൗലവിയുടെ നേതൃത്വത്തിലും നടന്നു വരുന്നു. തറാവീഹിന് ശേഷമുള്ള സമസ്ത പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങളുടെ പ്രഭാഷണം ശ്രദ്ധേയമാണ്. പരിപാടിയുടെ വിജയത്തിന്നായി കമ്മിറ്റി ഭാരവാഹികളും വിഖായ ടീമും ഒന്നിച്ചു പ്രവര്‍ത്തിച്ചുവരുന്നു.
- Samastha Bahrain