ഹാദിയ റമദാന്‍ പ്രഭാഷണം; പന്തലിന് കാല്‍നാട്ടി

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ രണ്ടാമത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ വേദിയുടെ പന്തലിന് കാല്‍ നാട്ടി. ദാറുല്‍ ഹുദാ മാനേജിംങ് കമ്മിറ്റി ട്രഷറര്‍ കെ.എം സൈദലവി ഹാജി കോട്ടക്കല്‍ പന്തല്‍ കാല്‍ നാട്ടലിന്  നേതൃത്വം നല്‍കി. അയ്യായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ വേദിയാണ് ഹിദായ നഗരിയില്‍ ഒരുങ്ങുന്നത്. യു.ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിച്ചു. ഹംസ ഹാജി മൂന്നിയൂര്‍, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ അബ്ദുല്ല ഹാജി, പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം, വി.ടി റഫീഖ് ഹുദവി കടുങ്ങല്ലൂര്‍, ഹംസ ഹുദവി ഊരകം, ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍, ഉമര്‍ ഹുദവി ടി.എന്‍ പുരം, ജുനൈദ് ഹുദവി പുതുപ്പമ്പ് സംബന്ധിച്ചു. ജൂലൈ 1 ന് തുടങ്ങുന്ന പ്രഭാഷണ പരമ്പര 5 ന് ഞായറാഴ്ച സമാപിക്കും.
- Darul Huda Islamic University