തിരൂരങ്ങാടി: 'വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മഹര്‍ഷം' എന്ന പേരില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഹാദിയ സംഘടിപ്പിക്കുന്ന മുസ്തഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണ പരമ്പര ജൂലൈ ഒന്ന് മുതല്‍ ദാറുല്‍ ഹുദാ കാമ്പസില്‍ നടക്കും.
ജൂലൈ 1, 2, 4, 5 തിയ്യതികളില്‍ രാവിലെ ഒമ്പത് മണി മുതല്‍ നടക്കുന്ന ആക്കോടിന്റെ റമദാന്‍ പ്രഭാഷണ പരമ്പരയുടെ നടത്തിപ്പിനും വിജയത്തിനുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
ഭാരവാഹികള്‍: ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (മുഖ്യരക്ഷാധികാരി), ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി, യു. ശാഫി ഹാജി, ശംസുദ്ദീന്‍ ഹാജി കെ.പി, ഡോ. യു.വി.കെ മുഹമ്മദ്, കെ.സി മുഹമ്മദ് ബാഖവി, അലി മൗലവി ഇരിങ്ങല്ലൂര്‍, സി. യൂസുഫ് ഫൈസി (രക്ഷാധികാരികള്‍), ഇസ്ഹാഖ് ബാഖവി ചെമ്മാട് (ചെയര്‍മാന്‍), സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പ്, സി.എച്ച് ശരീഫ് ഹുദവി, റഫീഖ് ഹുദവി കാട്ടുമുണ്ട, ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍ (വൈ.ചെയര്‍മാന്‍), പി.കെ നാസ്വീര്‍ ഹദുവി കൈപ്പുറം (ജന: കണ്‍വീനര്‍), ഉമര്‍ ഹുദവി ടി.എന്‍ പുരം (വര്‍ക്കിംഗ് കണ്‍വീനര്‍). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
- Darul Huda Islamic University