ബന്തടുക്ക: കുവൈത്ത് കേരള ഇസ്ലാമിക് സെന്‍ട്രല്‍ കമ്മിറ്റിയുടെ എസ് കെ എസ് എസ് എഫ് കാസര്‍ഗോഡ് ജില്ലാ കിറ്റ് വിതരണ പരിപാടി ബന്തടുക്ക വ്യപാര ഭവനില്‍ സമസ്ത ട്രഷറര്‍ ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് താജുദ്ദീന് ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. അശ്റഫ് റഹ്മാനി ചൗക്കി മുഖ്യ പ്രഭാഷണം നടത്തി. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഫൈസി ജെഡിയാര്‍, ഇബ്രാഹീം ഹാജി കുറ്റിക്കോല്‍, മൊയ്തീന്‍കുഞ്ഞി ചെര്‍ക്കള, റഷീദ് മൗലവി, റഫീഖ് ഫൈസി, മുഹമ്മദ് കുട്ടി മാസ്റ്റര്‍, പി എം ലത്തീഫ് പടുപ്പ്, അബ്ദുല്‍ ഖാദര്‍ ഹാജി മാണിമൂല, അബ്ദുല്ല കുഞ്ഞി പട്ടര്മൂല കലന്തര്‍ ശാഫി, ദാവൂദ് ചിത്താരി, ഹമീദ് കുണിയ എന്നിവര്‍ പ്രസംഗിച്ചു.
- Secretary, SKSSF Kasaragod Distict Committee