ബെദിര: നന്മയുടെ വസന്തം നേരിന്റെ സുഗന്ധം എന്ന പ്രമേയത്തില്‍ എസ്കെഎസ്എസ്എഫ് റമളാന്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണത്തിന് ബെദിരയില്‍ പ്രൗഢതുടക്കം. ബെദിര മഹല്ല ഖത്തീബ് അഹ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഹമീദ് സി.ഐ.എ ചുടുവളപ്പില്‍ അധ്യക്ഷത വഹിച്ചു. സുഹൈര്‍ അസ്ഹരി പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. സലാഹുദ്ദീന് വലിയവളപ്പില്‍, റസാഖ് ഹാജി ബെദിര, സാലിം ബെദിര, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഹമീദ് ബെദിര, ശരീഫ് കരിപ്പൊടി, ശാക്കിര്‍ ഇര്‍ഷാദി, ഫൈസല്‍ ഇര്‍ഷാദി ബെദിര, മുഫീദ് ഹുദവി ചാല, അബ്ദുല്‍ സലാം മൗലവി ചുടുവളപ്പില്‍, ഇബ്രാഹിം ബിഎംസി, സൈനുദ്ദീന്‍ പട്ടിലവളപ്പില്, ഹമീദ് പട്ടില വളപ്പില്‍, അബൂബക്കര്‍ ബെദിര, മുഹമ്മ് ബെദിര, റഷീദ് ബെദിര, ഖാദര്‍ ബിഎംസി, റാസിഖ് ബിഎംസി സംബന്ധിച്ചു.
ഇന്ന് നടക്കുന്ന കുടുംബ സദസ്സ് എസ്കെഎസ്എസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്യും. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി പ്രഭാഷണം നടത്തും. നാളെ നടക്കുന്ന മതപ്രഭാഷണം എസ്കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന് ദാരിമി പടന്ന ഉദ്ഘാടനം ചെയ്യും. ഖലീല്‍ ഹുദവി ഉബ്രങ്കള മുഖ്യപ്രഭാഷണം നടത്തും.
- irshad irshadba